ബാഗുകള്‍ വീണ്ടും പായ്ക്ക് ചെയ്യാന്‍ സമയമായി; മഞ്ജു വാര്യരോട് പൂര്‍ണിമ

ബാഗുകള്‍ വീണ്ടും പായ്ക്ക് ചെയ്യാന്‍ സമയമായി; മഞ്ജു വാര്യരോട് പൂര്‍ണിമ

കൂട്ടുകാരി മഞ്ജു വാര്യരുമൊത്ത് കഴിഞ്ഞ വര്‍ഷം നടത്തിയ ന്യൂയോര്‍ക്ക് യാത്രയുടെ ഓര്‍മകള്‍ പങ്കുവച്ച് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. ഞങ്ങളെ ആരെങ്കിലും ടൈം മെഷിനില്‍ കയറ്റിവിടാമോ എന്ന കുറിപ്പോടെയാണ് താരം മഞ്ജുവുമൊത്ത് നടത്തിയ വിദേശയാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ചത്.

‘നോക്ക് ഇന്ന് എന്റെ ഗ്യാലറിയില്‍ എന്ത് ഓര്‍മ്മകളാണ് പൊങ്ങി വന്നിരിക്കുന്നതെന്ന്…കഴിഞ്ഞ വര്‍ഷം ഈ ദിവസം! ആരെങ്കിലും ഞങ്ങളെ ഒരു ടൈം മെഷിനില്‍ കയറ്റിവിടാമോ? എനിക്കീ ഭ്രാന്തിലേക്ക് തിരിച്ചു പോണം…നമ്മുടെ ബാഗുകള്‍ വീണ്ടും പായ്ക്ക് ചെയ്യാന്‍ സമയമായി,മഞ്ജു…’ പൂര്‍ണിമ കുറിക്കുന്നു. മഞ്ജുവും ഇതിനു മറുപടി നല്‍കിയിട്ടുണ്ട് ..’നമുക്ക് പോകാം’ എന്നാണ് മഞ്ജുവിന്റെ മറുപടി.

നീണ്ട പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്കുുശേഷം സിനിമയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് പൂര്‍ണിമ. ആഷിക് അബു ഒരുക്കിയ വൈറസ് എന്ന ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. രാജീവ് രവി ഒരുക്കുന്ന തുറമുഖം എന്ന ചിത്രത്തിലും താരം വേഷമിടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply