പൂത്തുമ്പീ- കുര്‍ള മമ്മീ… ടിക് ടോക്കിലെ സൂപ്പര്‍ ഹിറ്റ്‌ പാട്ടിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം അറിയണോ…?

പൂത്തുമ്പീ- കുര്‍ള മമ്മീ… ടിക് ടോക്കിലെ സൂപ്പര്‍ ഹിറ്റ്‌ പാട്ടിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം അറിയണോ…?

ടിക് ടോകിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതമായ ഒന്നാണ് പൂത്തുമ്പീ- കുര്‍ള മമ്മീ എന്ന ഗാനം. ഈ പാട്ടിന്റെ യഥാര്‍ത്ഥ വരികളോ, അര്‍ത്ഥമോ പോലും അറിയാതെ തന്നെ ടിക് ടോക് പ്രേമികള്‍ ഈ പാട്ടിനെ നെഞ്ചേറ്റിക്കഴിഞ്ഞു.

ബംഗാളിയില്‍ ഉള്ള ഈ ഗാനത്തിന്റെ പല പതിപ്പ് വീഡിയോകള്‍ വൈറലാണ്. എന്നാല്‍ ശരിക്കും ഈ പാട്ടിന്റെ അര്‍ത്ഥം എന്താണ്. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകന്‍ രാജീവ് രാമചന്ദ്രന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പോസ്റ്റിലൂടെ ഈ ഗാനത്തിന്റെ യഥാര്‍ത്ഥ വരികളും അര്‍ത്ഥവും നമുക്ക് കാണാന്‍ സാധിക്കും.

രാജീവ് രാമചന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍,

പൂത്തുമ്പി – പ്രൊഥൊം ബിയെ

പ്രൊഥൊം ബിയെ കൊര്‍‌ലാം അമി 
ജെലാ ബൊര്‍ധമാന്‍/
ബഷൊര്‍ ഖൊരെ ബൊര്‍ കെ ധൊരെ 
ജോര്‍ സെ കേളലാം/
രാഗ് കൊറെ ബോര്‍ ചര്‍ലൊ ബാഡി
അര്‍ തൊ എലോ നാ

ആദ്യത്തെ കല്യാണം ബര്‍ധമാന്‍ ജില്ലയിലായിരുന്നു
ആദ്യരാത്രി തന്നെ ഭര്‍ത്താവിനെ ഞാന്‍ തല്ലി ശരിയാക്കി
പിണങ്ങിപ്പോയ അയാള്‍ പിന്നെ തിരിച്ചു വന്നില്ല

ഇതാണ് നമ്മള് ടിക് ടോക്കില്‍ പാടിക്കളിക്കുന്ന 
പൂത്തുമ്പീ- കുര്‍ള മമ്മീ ടെ ശരിക്കൂള്ള ബംഗാളി കഥ.

രണ്ടാമത്തെ വരിക്ക്
ബഷോര്‍ ഖൊരെ ബൌ അമരെ
കൊര്‍ലൊ അഭിമാന്‍ എന്ന ഒരു വേര്‍ഷന്‍ കൂടി ഉണ്ടെന്ന് കേട്ടു, [ആദ്യരാത്രി ഭാര്യക്ക് അത്ര പിടിച്ചില്ല എന്നാണ് അതിന്‍റെ ഏകദേശ അര്‍ത്ഥം.]

ഒരു ബംഗാളി പെണ്‍കുട്ടി പാടുന്ന വേര്‍ഷനാണ് ഞാന്‍ കേട്ടതും ഒരു സുഹൃത്തിന്‍റെ സഹായത്താല്‍ പരിഭാഷപ്പെടുത്തിയതും,recorded song അല്ല. അത് more like a parody version ആണെന്ന് തോന്നുന്നു. ഭര്‍ത്താവിനെ തല്ലി ഓടിക്കുന്നതെല്ലാം അതുകൊണ്ടാവും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*