കത്തോലിക്ക സഭയിലെ പീഡന പരാതികള്‍: കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി മാര്‍പ്പാപ്പ

കത്തോലിക്ക സഭയിലെ ലൈംഗിക പീഡന പരാതികളുമായി ബന്ധപെട്ട് കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഫ്രാന്‍സി മാര്‍പാപ്പ. പീഡന പരാതികള്‍ സ്വീകരിക്കാന്‍ എല്ലാ രൂപതയിലും പ്രത്യേക സംവിധാനം വേണമെന്നും വിശ്വാസികള്‍ക്ക് നിര്‍ഭയം പരാതി നല്‍കാന്‍ കഴിയണമന്നും നിര്‍ദേശത്തില്‍ പറയുന്നു.

വൈദികര്‍ക്കുള്ള അപ്പോസ്തലിക സന്ദേശത്തിലൂടെയാണ് മാര്‍പ്പാപ്പ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വൈദികരെ അറിയിച്ചിരിക്കുന്നത്. പീഡന പരാതി കള്‍ അറിഞ്ഞാല്‍ കന്യാസ്ത്രീകളും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പരാതി മൂടിവെക്കാന്‍ ശ്രമം ഉണ്ടായാലും റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് നിര്‍ദ്ദേശം.

പീഡനപരാതി ആര്‍ച്ച് ബിഷപ്പ് വത്തിക്കാനെ അറിയിക്കണം. പീഡന വിവരം തുറന്നുപറയാന്‍ ഇരകള്‍ക്ക് സൗകര്യമൊരുക്കണം. ഇരകള്‍ക്കെതിരെ പ്രതികാര നടപടികള്‍ പാടില്ല. രാജ്യത്തെ നിയമസംവിധാനങ്ങളുമായി സഹകരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണം 90 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

മാര്‍പ്പാപ്പയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ എടുത്തുപറയുന്ന മൂന്ന് ലൈംഗിക കുറ്റകൃത്യങ്ങള്‍ ഇവയാണ്,

  1. അധികാരമോ ഭീഷണിയോ ബലമോ പ്രയോഗിച്ച് നടത്തുന്ന ലൈംഗിക ചൂഷണം.
    2.കുട്ടികളുടേയും ദുര്‍ബലരുടേയും മേല്‍ നടത്തുന്ന ലൈംഗിക ചൂഷണം.
  2. കുട്ടികളെ ഇരയാക്കിയുള്ള അശ്ലീല ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുക, കൈവശം വയ്ക്കുക, പ്രദര്‍ശിപ്പിക്കുക, വിതരണം ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*