പോൺ വീഡിയോകളിലെ സെക്സും യാഥാർഥ ജീവിതത്തിലെ സെക്സും തമ്മിലെന്ത് ബന്ധം??

പോൺ വീഡിയോകളിലെ സെക്സും യാഥാർഥ ജീവിതത്തിലെ സെക്സും തമ്മിലെന്ത് ബന്ധം??

പോൺ വീഡിയോകൾ എപ്പോഴാണ് പ്രശ്നമാകുന്നത്?? സെക്‌സ് ഫാന്റസികള്‍ കൂടുതല്‍ പുരുഷന്മാര്‍ക്കാണെന്നു പറയാം. ഇതുകൊണ്ടുതന്നെ ഇവര്‍ ചിലപ്പോള്‍ യാഥാര്‍ത്ഥ്യത്തിലേയ്ക്കു വരുമ്പോള്‍ പല പ്രശ്‌നങ്ങളിലേയ്ക്കും വീഴുകയും ചെയ്യും.

സെക്‌സിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ക്കൊപ്പം അമിതപ്രതീക്ഷകളും പലപ്പോഴും ദോഷം വരുത്തും. ഇത് തെറ്റായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇടയാക്കും. പുരുഷന്മാര്‍ അതായത് സെക്‌സിലേര്‍പ്പെടാത്ത പുരുഷന്മാര്‍ അറിഞ്ഞിരിയ്‌ക്കേണ്ട ചില പ്രത്യേക കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ.

‌പോൺ വീഡിയോകളിൽ കാണുന്നതല്ല യാഥാർഥ്യം, അവർ വെറും അഭിനേതാാക്കൾ മാത്രമാണെന്ന് തിരിച്ചറിയാതെ പോകുന്നിടത്താണ് യഥാർഥ പ്രശ്നം , വീഡിയോകളില്‍ കാണുന്നത് പോലെ വലുതല്ല നിങ്ങളുടെ ലിംഗം എന്ന് നിങ്ങള്‍ ആശങ്കപ്പെടുന്നുണ്ടോ? അതില്‍ കാര്യമില്ല.

വലുപ്പത്തിലല്ല പ്രവൃത്തിയിലാണ് കാര്യം. വളരെ ചെറിയ ലിംഗമല്ലാത്തിടത്തോളം(ഉദ്ധരിച്ച ശേഷവും 3 ഇഞ്ചില്‍ താഴെ വലുപ്പമുള്ള അവസ്ഥ) പ്രശ്നമാക്കേണ്ടതില്ല. അ നാവശ്യമായ ഗര്‍ഭം ഒഴിവാക്കുന്നതിന് കോണ്ടം ധരിക്കാം. എന്നാല്‍ രണ്ടെണ്ണം ധരിക്കരുത്. ഇത് കോണ്ടം ഊരിപ്പോകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും സുരക്ഷിതത്വത്തേക്കാള്‍ അപകട സാധ്യത ഉണ്ടാക്കുകയും ചെയ്യും.

പോൺ വീഡിയോ കണ്ട് അത് യഥാർഥ ജീവിതത്തിലും പ്രാവർത്തികമാക്കരുത് എന്നാൽ , സ്വയംഭോഗത്തിന് ഏതെങ്കിലും തരത്തിലുള്ള ദോഷങ്ങളില്ല. മാത്രമല്ല അത് നിങ്ങളിലെ ലൈംഗിക സമ്മര്‍ദ്ദത്തെ ഒഴിവാക്കുകയും ചെയ്യും.

ഇത് നിങ്ങളുടെ ശുക്ലത്തെ നവീകരിക്കുകയും, മാനസിക സമ്മര്‍ദ്ധം കുറയ്ക്കുകയും ചെയ്യും. സ്വയംഭോഗം പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഒരു പഠനം പറയുന്നു. സെക്സ് വീഡിയോകളില്‍ 40 മിനുട്ട് സമയമൊക്കെ തുടര്‍ച്ചയായി സെക്സിലേര്‍പ്പെടുന്ന പുരുഷന്മാരെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും.

എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് സംഭവ്യമല്ല. പഠനങ്ങള്‍ പ്രകാരം മിക്ക പുരുഷന്മാരിലും ലൈംഗിക ബന്ധം ആരംഭിച്ച് 3 മുതല്‍ 5 മിനുട്ടിനുള്ളില്‍ സ്ഖലനം സംഭവിക്കും. പോൺ വീഡിയോകളിലെ സെക്സും യാഥാർഥ ജീവിതത്തിലെ സെക്സും തമ്മിലൊരു ബന്ധവുമില്ലെന്ന് സാരം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*