പോൺ വീഡിയോ കാണുന്നവരാണോ നിങ്ങൾ?? എന്നാലിത് വായിക്കാതെ പോകരുത്

പോൺ വീഡിയോ കാണുന്നവരാണോ നിങ്ങൾ?? എന്നാലിത് വായിക്കാതെ പോകരുത്

ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് മുഖ്യ കാരണങ്ങിലൊന്നായി പോൺ വീഡിയേ കാണൽ , അമിതമായി പോണ്‍ വീഡിയോകള്‍ കാണുന്നവര്‍ക്ക് ലൈംഗിക ശേഷി കുറയും എന്ന് പഠന റിപ്പോര്‍ട്ട്.

അന്താരാഷ്ട്ര പഠനങ്ങളെ ഉദ്ധരിച്ച് ഒരു ആരോഗ്യ മാഗസിന്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമിതമായ അശ്ലീല വീഡിയോകള്‍ കാണുന്നതിലൂടെ പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു എന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.

ചെറുപ്പകാലത്ത് അടിമപ്പെടുന്ന കൗമാരക്കാരിലും ഈ പ്രശ്നം അലട്ടുന്നുണ്ടെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പുറത്ത് വന്ന പുതിയ ഈ പഠന റിപ്പോര്‍ട്ട് പ്രകാരം 2002 വരെ 40 തികഞ്ഞിട്ടില്ലാത്തവരില്‍ ശരാശരി രണ്ട് ശതമാനത്തില്‍ മാത്രമാണ് ലൈംഗിക പ്രശ്‌നങ്ങള്‍ കണ്ടിരുന്നത്.

എന്നാല്‍ 2010ന് ഇപ്പുറം അത് 30 ശതമാനത്തോളമായി. ചെറുപ്പക്കാരില്‍ ലൈംഗിക പ്രശ്‌നങ്ങളുടെ മുഖ്യ കാരണങ്ങളായ അമിതവണ്ണത്തിന്‍റെയും പുകവലിയുടേയുമൊന്നും നിരക്ക് ഈ ഇടവേളയില്‍ സാരമായി വര്‍ധിച്ചിട്ടുമില്ല.

കൂടാതെ ചെറുപ്പകാലത്താണ് ഇത്തരം വീഡിയോകള്‍ക്ക് അടിമപ്പെടുന്നതെങ്കില്‍ പ്രശ്‌നം പരിഹരിക്കപ്പെടാന്‍ വര്‍ഷങ്ങളെടുത്തേക്കാം.

ചെറുപ്പത്തില്‍ പോണ്‍ ഉപയോഗം തുടങ്ങിയവര്‍ക്ക് തലച്ചോറില്‍ ഉളവായിക്കഴിഞ്ഞ വ്യതിയാനങ്ങള്‍ കൂടുതല്‍ തീവ്രമായിരിക്കും എന്നതിനാലാണ് ഇത്. പോണ്‍ ഉപയോഗം നിര്‍ത്തിവെക്കുന്നതില്‍ നിരന്തരം പരാജയപ്പെടുന്നവര്‍ക്ക് വിദഗ്ധ സഹായം ഓണ്‍ലൈനായി പോലും ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment