പോര്‍ഷെ മകാന്‍ കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയിലേക്ക്

പോര്‍ഷെ മകാന്‍ കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയിലേക്ക്

ബ്രാന്റഡ് വാഹനങ്ങള്‍ ഒതുങ്ങുന്ന വിലയില്‍ കൈയ്ക്കുള്ളില്‍ ലഭ്യമാകുമ്പോള്‍ അത് ഒരിക്കലും നിരസ്സിച്ച് കളയാന്‍ വാഹനപ്രേമികള്‍ക്കാവില്ല.

അത്തരത്തില്‍ വാഹനത്തിന് വില കുറച്ച് ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുകയാണ് പോര്‍ഷെ. ജര്‍മന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ പോര്‍ഷെയുടെ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനം മകാന്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു.

നിലവില്‍ ഈ വാഹനത്തിന് 80 ലക്ഷം രൂപയില്‍ അധികം വിലയുള്ളതാണ്. എന്നാല്‍ 69.90 ലക്ഷം രൂപയ്ക്കാണ് നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ മകാന്‍ അവതരിപ്പിക്കുന്നത്.

മകാന്റെ രണ്ട് മോഡലുകള്‍ ജൂലൈയില്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. 2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ്, 3.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് വി 6 പെട്രോള്‍ എന്നീ ഓപ്ഷനുകളിലാണ് വാഹനം എത്തുക.

പുതിയ മകാന്റെ എന്‍ട്രി ലെവല്‍ മോഡലില്‍ 245 എച്ച്.പി.യും മകാന്‍ എസ് വേരിയന്റില്‍ 340 എച്ച്പിയുമായിരിക്കും വാഹനത്തിന് കരുത്ത് പകരുന്നത്. ഗ്രീന്‍ മെറ്റാലിക്, ഡോളോമൈറ്റ് സില്‍വര്‍ മെറ്റാലിക്, മിയാമി ബ്ലൂ, മിയാമി ക്രെയോണ്‍ എന്നീ നാല് പുതിയ നിറങ്ങളിലായിരിക്കും വാഹനം വിപണയില്‍ ലഭ്യമാകുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment