കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ; പോക്സോ ഭേദഗതി ബില്ലിന് അംഗീകാരം

കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ; പോക്സോ ഭേദഗതി ബില്ലിന് അംഗീകാരം



കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. കുറ്റക്കാര്‍ക്ക് വധശിക്ഷ നില്‍കാനുള്ള പോക്സോ നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.

കുട്ടികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കുന്നവര്‍ക്കും ശിക്ഷ വ്യവസ്ഥ ചെയ്യുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാനായി 2012ലാണ് പോക്‌സോ നിയമമുണ്ടാക്കിയത്.

ഇതിനോടൊപ്പം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായുള്ള ബില്ലും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ബില്‍ ഉടന്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരും. പോക്സോ കേസുകള്‍ക്ക് മാത്രമായി എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിക്കാന്‍ സംസ്ഥാന മന്ത്രിസഭാ തീരുമാനം.

എറണാകുളത്ത് നടി ആക്രമിക്കപ്പെട്ട കേസും ഈ കോടതിയില്‍ വിചാരണ ചെയ്യും. 16ാം ലോക്‌സഭയുടെ കാലത്ത് അവതരിപ്പിക്കപ്പെട്ട ഇരു ബില്ലുകളുടെയും കാലാവധി കഴിഞ്ഞതോടെയാണ് കേന്ദ്ര മന്ത്രിസഭ വീണ്ടും അംഗീകാരം നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply