പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി പിടിയില്‍

പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി പിടിയില്‍

പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.

കടവൂർ ചാത്തമറ്റം പുതിയേടത്ത് വീട്ടിൽ ബോബിച്ചൻ മത്തായി (42) എന്നയാളെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ കടയുടെ സമീപം ബസ്സ് കാത്തു നിന്ന പെൺകുട്ടിയെ ആണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചത്.

പോത്താനിക്കാട് പോലീസ് ഇൻസ്പെക്ടർ നോബിള്‍ മാനുവൽ, സബ്ഇൻസ്പെക്ടർ കുര്യാക്കോസ്, എ.എസ്.ഐ ഷാൻവി അഗസ്റ്റിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജീഷ് കുട്ടപ്പന്‍, റഷീദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*