പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

ഏഴു വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചതിന് പള്ളിക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മിഥുൻ@ അച്ചു വയസ്സ് 24 ,മിഥുൻ ഭവനം, കടമ്പാട്ടുകോണം, കിഴക്കനേല ,പാരിപ്പള്ളി എന്നയാളെ അറസ്റ്റ് ചെയ്തു

കൊല്ലം ജില്ലയിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ട ആളും തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയിലും നിരവധി പോലീസ് സ്റ്റേഷനുകളിൽ മാല പിടിച്ചുപറി ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതും തമിഴ്നാട് ക്യൂ ബ്രാഞ്ച് പോലീസ് തമിഴ്നാട്ടിൽ മാല പിടിച്ചുപറിച്ച കേസിൽ അന്വേഷിക്കുന്ന ആളുമാണ്

കൊല്ലം ജില്ലാ പോലീസ് ടിയാനെ കരുതൽ തടങ്കലിൽ വെക്കുവാനുള്ള നടപടികൾ സ്വീകരിച്ചു വരികയായിരുന്നു

രണ്ടുമാസമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ വി ഗോപിനാഥ് ഐപിഎസ് ൻറെ പ്രത്യേക നിർദ്ദേശപ്രകാരം വർക്കല ഡിവൈഎസ്പി പി നിയാസ് ൻറെ നേതൃത്വത്തിലുള്ള പള്ളിക്കൽ സിഐ ശ്രീജിത്ത്,

സബ്ഇൻസ്പെക്ടർ മാരായ സഹിൽ ,ബാബു പോലീസ് ഉദ്യോഗസ്ഥരായ രാജീവ് ,അജീഷ് ,അജിത്ത് ഷമീർ ,സഞ്ജിത്ത് ,വിജീഷ്, ബിജുമോൻ സിയാസ് എന്നിവരുൾപ്പെട്ട സംഘമാണ് ആഴ്ചകൾ നീണ്ട നിരീക്ഷണത്തിന് ഒടുവിൽ അറസ്റ്റ് ചെയ്തത്

ഇയാൾ ഉൾപ്പെട്ടിട്ടുള്ള മറ്റ് കേസുകളെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണ് പോലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply