മദ്യം നല്‍കി കൂട്ടബലാത്സംഗം; ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍

മദ്യം നല്‍കി കൂട്ടബലാത്സംഗം; ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍

തിരുവനന്തപുരം : മദ്യം നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയില്‍ നാലുപേര്‍ കസ്റ്റഡിയില്‍. പിടിയിലായവരില്‍ യുവതിയുടെ ഭര്‍ത്താവും ഉള്‍പ്പെടുന്നു. ഇവര്‍ക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

യുവതിയ്ക്ക് മദ്യം നല്‍കി മയക്കിയ ശേഷം അഞ്ച് വയസ്സുള്ള കുട്ടിയുടെ മുന്നില്‍ വെച്ചാണ് ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചത്. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് റൂറല്‍ എസ് പി അറിയിച്ചു.

ഇന്നലെയാണ് ഭര്‍ത്താവ് യുവതിയെ സുഹൃത്തിന്റെ വീട്ടില്‍ എത്തിച്ചത്. ഇവിടെ വെച്ചാണ് കണിയാപുരം സ്വദേശിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതി പീഡനത്തിനു ഇരയായത്.

ഇന്നലെ വൈകിട്ടാണ് ബീച്ച് കാണിക്കാമെന്ന് പറഞ്ഞ് പോത്തന്‍കോടുള്ള ഭര്‍തൃ വീട്ടില്‍ നിന്നും യുവതിയെയും അഞ്ചു വയസ്സായ മകനെയും കൊണ്ട് ഭര്‍ത്താവ് പുതുക്കുറിച്ചിയില്‍ എത്തുന്നത്‌.

ഇവിടെ വെച്ച് യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ ആറു പേര്‍ ചേര്‍ന്ന് മദ്യപിക്കുകയും, യുവതിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും അബോധാവസ്ഥയിലായ യുവതിയെ കുട്ടിയുടെ മുന്നില്‍വെച്ച്‌ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

എന്നാല്‍ അര്‍ദ്ധ ബോധാവസ്ഥയില്‍ അവിടെ നിന്നും കുഞ്ഞുമായി രക്ഷപെട്ട യുവതി റോഡിലെത്തി കാറിന് മുന്നില്‍ ചാടുകയായിരുന്നു. കാര്‍ യാത്രികരാണ് യുവതിയെയും കുഞ്ഞിനേയും ഇവരുടെ വീട്ടില്‍ എത്തിച്ചത്.

വീട്ടിലെത്തിയ യുവതി വീട്ടുകാരുടെ സഹായത്തോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കഠിനംകുളം പോലീസ് എത്തി അവശയായ യുവതിയെ ചിറയിന്‍കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*