കനത്ത മഴ… പാലക്കാട് പോത്തുണ്ടി ഡാം ഉച്ചക്ക് രണ്ട് മണിക്ക് തുറക്കും
കനത്ത മഴ… പാലക്കാട് പോത്തുണ്ടി ഡാം ഉച്ചക്ക് രണ്ട് മണിക്ക് തുറക്കും
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ വെള്ളത്തിനടിയിലായി. 2397 അടി ജലനിരപ്പ് എത്തിയാല്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിക്കും. തുടര്‍ന്നായിരിക്കും ഷട്ടറുകള്‍ തുറക്കുക.
പാലക്കാടും ശക്തമായ മഴ തുടരുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പാലക്കാട് പോത്തുണ്ടി ഡാം ഉച്ചക്ക് രണ്ട് മണിക്ക് ഷട്ടറുകൾ തുറക്കും. അയിലൂർ, മംഗലം, ഗായത്രീ പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Leave a Reply
You must be logged in to post a comment.