പിന്‍വാതില്‍ കച്ചവടം; പോത്തീസിന്‍റെ ലൈസന്‍സ് റദ്ദാക്കി

പിന്‍വാതില്‍ കച്ചവടം; പോത്തീസിന്‍റെ ലൈസന്‍സ് റദ്ദാക്കി




തിരുവനന്തപുരം: കൊവിഡ് ചട്ടം ലംഘിച്ച്‌ പിന്‍വാതിലിലൂടെ ആളുകളെ കയറ്റി കച്ചവടം നടത്തിയ തലസ്ഥാനത്തെ പ്രമുഖ വ്യാപാര സ്ഥാപനമായ പോത്തീസിന്റെ ലൈസന്‍സ് റദ്ദാക്കി.

തിരുവനന്തപുരം നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കച്ചവടം നടത്തിയതായി കണ്ടെത്തി.



കഴിഞ്ഞ വര്‍ഷം ഡിസംബറിലും കൊവിഡ് ചട്ടലംഘനം നടത്തിയ തിന് സ്ഥാപനം പൂട്ടിച്ചിരുന്നു. പച്ചക്കറികളും പലവ്യഞ്‌ജനങ്ങളും ആദായ വിലയില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് ജനത്തിരക്ക് ഏറിയത്. പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടും അന്ന് കൊവിഡ് ചട്ടങ്ങള്‍ പാലിക്കപ്പെട്ടിരുന്നില്ല.




വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*