മുളച്ച ഉരുളക്കിഴങ്ങ് കഴിക്കല്ലേ…കാരണം?
ഉരുളക്കിഴങ്ങില്‍ പതിയിരിക്കുന്ന ചില ദൂഷ്യവശങ്ങളും അറിഞ്ഞിരിക്കാം. സ്ഥിരമായി ഉരുളക്കിഴങ്ങ് കഴിക്കുന്നത് അത്ര നല്ലതല്ല.
ഉരുളക്കിഴങ്ങ് തൊലി പൂര്‍ണ്ണമായും കളഞ്ഞ് ഉപയോഗിക്കണം. മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും തന്നെ ഗുണകരമല്ല. ഇതിനെകുറിച്ചുള്ള കണ്ടെത്തലിനെത്തുടര്‍ന്നാണ് ബോധവത്കരണവും പരിശോധനയുമായി ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയിട്ടുള്ളത്.
ഉരുളക്കിഴങ്ങ് മുളയ്ക്കുമ്പോള്‍ അതിലുണ്ടാകുന്ന രാസപരിവര്‍ത്തനം മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുന്ന മൂലകങ്ങളുടെ ഉത്പാദനത്തിന് കാരണമാകുന്നു.
കഴിഞ്ഞദിവസം അലിഗഢ് കേന്ദ്രത്തിലുണ്ടായ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിന്നുമാണ് മുളച്ച ഉരുളക്കിഴങ്ങാണ് ഇവിടെ പ്രശ്‌നമായതെന്ന സൂചനകള്‍ ആരോഗ്യ വകുപ്പിന് ലഭിച്ചിരിക്കുന്നത്. ബീഫടക്കം മറ്റു ഭക്ഷണങ്ങളൊന്നും കഴിച്ചവര്‍ക്ക് ഇവിടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുമില്ല.
മുളച്ച ഉരുളക്കിഴങ്ങിലെ കൂടിയ ഗ്ലൈക്കോല്‍ക്കലോയ്ഡുകളുടെ സാന്നിധ്യമാണ് പ്രശ്നം ഉണ്ടാക്കുന്നത്. ഇത് മനുഷ്യന്റെ നാഡീ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു.
പച്ച നിറമുള്ള ഉരുളക്കിഴങ്ങില്‍ ഉയര്‍ന്ന അളവില്‍ ഗ്ലൈക്കോല്‍ക്കലോയ്ഡ് ഉണ്ട്. പച്ച നിറം ഉണ്ടാകാന്‍ മുള പൊട്ടണം എന്നും ഇല്ല. പഴക്കം ആയാലും മതി. കൂടുതല്‍ അപകടം ഇല്ലാതിരിക്കാന്‍ പച്ച നിറമുള്ള ഭാഗം ചെത്തി കളഞ്ഞതിനു ശേഷം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
Leave a Reply