പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; ചേട്ടനും അനിയനും അറസ്റ്റിൽ
അനിയനുമായി വിവാഹം ഉറപ്പിച്ചു ; ചേട്ടനെ കണ്ടപ്പോള്‍ പ്രണയം ചേട്ടനോടായി!! പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സഹോദരങ്ങള്‍ അറസ്റ്റിൽ
പത്തനംതിട്ട : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി ലൈംഗികബന്ധം പുലർത്തിയതിന് ചിറ്റാർ പന്നിയാർ കോളനി കിഴക്കേത്തറ വീട്ടിൽ വിഷ്ണു (24), സഹോദരൻ ജിഷ്ണു (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് ഏതാണ്ട് ഒരു വർഷം മുൻപാണ് ഇവർ പെൺകുട്ടിയുമായി പരിചയത്തിലാവുന്നതും പെൺകുട്ടി ജിഷ്ണുവുമായി പ്രണയത്തിലാവുന്നതും.
ഇരുവരുടെയും വിവാഹം ഉറപ്പിച്ചെങ്കിലും പെൺകുട്ടിക്ക് പ്രായപൂർത്തിയാവാത്തതിനാൽ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.ഇതിനിടെയാണ് പെൺകുട്ടിയും അമ്മയും സാമ്പത്തികബുദ്ധിമുട്ട് കാരണം ജിഷ്ണുവിന്റെ വീട്ടിലേക്ക് താമസം മാറിയത്. അവിടെ വച്ച് പെൺകുട്ടി ജിഷ്ണുവിന്റെ ജേഷ്ട്ടനായ വിഷ്ണുവുമായി പ്രണയത്തിലാവുകയും ഇരുവരുമായും ശാരീരികബന്ധത്തിലേർപ്പെടുകയും ചെയ്തു.
സഹോദരനുമായുള്ള പെൺകുട്ടിയുടെ ബന്ധത്തിൽ സംശയം തോന്നിയ ജിഷ്ണു പെൺകുട്ടിയെയും അമ്മയെയും വാടകവീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ പെൺകുട്ടിയും അമ്മയും വീണ്ടും വിഷ്ണുവിനോടടുക്കാൻ ശ്രമിക്കുകയാണുണ്ടായത്. ഇതിൽ മനം നൊന്ത് ജിഷ്ണു പല തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ഒടുവിൽ സഹോദരങ്ങൾ തമ്മിൽ പെൺകുട്ടിയുടെ പേരിൽ നിരന്തരം അടിപിടിയും വാക്കേറ്റവുമുണ്ടായതോടെ പ്രതികളുടെ അമ്മ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന നിലയ്ക്കാണ് രണ്ട് പേർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
Leave a Reply