പ്രഭാസിന് ബോളിവുഡ് ബിസിനസ് അവാര്‍ഡ്; മികച്ച കളക്ഷന്‍ നേടിയ നടന്‍ എന്ന ബഹുമതി

പ്രഭാസിന് ബോളിവുഡ് ബിസിനസ് അവാര്‍ഡ്; മികച്ച കളക്ഷന്‍ നേടിയ നടന്‍ എന്ന ബഹുമതി

ബോക്‌സ്ഓഫീസില്‍ റെക്കോഡുകള്‍ വാരിക്കൂട്ടിയ സാഹോയ്ക്കും പ്രഭാസിനും മറ്റൊരു പൊന്‍തൂവല്‍ കൂടി. ഇത്തവണത്തെ ബോളിവുഡ് ബിസിനസ് അവാര്‍ഡ് ബാഹുബലിയിലൂടെ ജനപ്രീതിനേടിയ പ്രഭാസ് കരസ്ഥമാക്കി.

സാഹോയുടെ ഹിന്ദി പതിപ്പിലൂടെയാണ് പ്രഭാസ് തന്റെ കരിയറിലെ ആദ്യ ബോളിവുഡ് അവാര്‍ഡ് കരസ്ഥമാക്കുന്നത്. ബോളിവുഡില്‍ മികച്ച കളക്ഷന്‍ നേടുന്ന നടന്‍ എന്ന ബഹുമതി ഇതോടെ പ്രഭാസിന് സ്വന്തം. രാജ്യത്തിനകത്തും പുറത്തും വന്‍ വിജയം കൈവരിച്ച സാഹോയിലൂടെയാണ് താരം ഈ ബഹുമതി സ്വന്തമാക്കിയത്.

350 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ സാഹോ ജപ്പാനിലും റിലീസിന് എത്തിച്ചിരുന്നു. ജപ്പാനിലെ പ്രഭാസ് ആരാധകര്‍ ഇരുംകൈയും നീട്ടാണ് ചിത്രത്തെ വരവേറ്റത്. അതേസമയം, പ്രഭാസ് ഇപ്പോള്‍ തന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ്.

രാധാകൃഷ്ണ കുമാറാണ് പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ സംവിധായകന്‍.
തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഷൂട്ടിങ്ങിനായി ഹൈദരാബാദ് അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വന്‍ സെറ്റാണ് ഒരിക്കിയിരിക്കുന്നത്.

തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകാന്ത് പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- രവീന്ദ്ര, ഡി.ഓ.പി- മനോജ് പരമഹംസ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*