ഇന്‍സ്റ്റാഗ്രാമില്‍ ആദ്യ ചിത്രം പോസ്റ്റ് ചെയ്ത് പ്രഭാസ്

ഇന്‍സ്റ്റാഗ്രാമില്‍ ആദ്യ ചിത്രം പോസ്റ്റ് ചെയ്ത് പ്രഭാസ്

ബാഹുബലി നായകന്‍ പ്രഭാസ് ഇന്‍സ്റ്റാഗ്രാമില്‍ തന്റെ ആദ്യ ചിത്രം പോസ്റ്റ് ചെയ്തു. ബാഹുബലി ചിത്രത്തിലെ ഒരു ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ചിത്രം ലൈക്ക് ചെയ്തവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. https://www.instagram.com/p/BwXE4Zmgeuf/

ഈ മാസം രണ്ടാം വാരമാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുറന്നത്. ഇന്‍സ്റ്റാഗ്രാം പേജിന് നിലവില്‍ 8.5 ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉണ്ട്. ഇപ്പോള്‍ തൃഭാഷാ ചിത്രം സാഹോയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് പ്രഭാസ്.

പൊതുവേ വളരെ ഒതുങ്ങി കഴിയാന്‍ ഇഷ്ടപ്പെടുന്ന പ്രഭാസ് ആരാധകരുടെ അഭ്യര്‍ഥന മാനിച്ചാണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നത്. ഫേസ്ബുക്കിലും താരത്തിന് ധാരാളം ആരാധകവൃന്ദമുണ്ട്.
യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോയാണ് പ്രഭാസിന്റെ അടുത്ത് വരാനിരിക്കുന്ന ചിത്രം.

ആഗസ്റ്റ് 15-ന് തീയറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ ശ്രദ്ധ കപ്പൂറാണ് പ്രഭാസിന്റെ നായിക. മലയാളത്തിലെ ലാല്‍ പ്രമുഖ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും വേഷമിടുന്നുണ്ട്. റണ്‍ രാജാ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് സാഹോ സംവിധാനം ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*