സല്‍മാന്‍ ഖാനെ ‘ഊര്‍വസി’ ഗാനത്തിന് നൃത്തം പഠിപ്പിച്ച് മാസ്റ്റര്‍ പ്രഭുദേവ

സല്‍മാന്‍ ഖാനെ ‘ഊര്‍വസി’ ഗാനത്തിന് നൃത്തം പഠിപ്പിച്ച് മാസ്റ്റര്‍ പ്രഭുദേവ

ശങ്കര്‍ സംവിധാനം ചെയ്ത 1994ല്‍ പുറത്തിറങ്ങിയ കാതലന്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു. കൂടാതെ സാവിധായകന്റെ രണ്ടാമത്തെ ചിത്രമായ ജെന്റില്‍മാനും ബ്ലോക്ക്ബസ്റ്റര്‍ വിജയംനേടിയ ചിത്രമായിരുന്നു.

ഈ സിനിമയില്‍ ഒരു സൂപ്പര്‍ഹിറ്റ് ആല്‍ബം ഏ.ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിച്ചിരുന്നു. ഇന്നും പുതുമയോടെ പലരും ഇഷ്ടപ്പെടുന്ന ഒരു ഗാനമാണിത്.

കാതലന്‍ സിനിമയിലെ ടേക്ക് ഇറ്റ് ഈസി ഊര്‍വസിയുടെ യോ യോ ഹണി സിങിന്റെ ട്രാക്കില്‍ കബീര്‍ സിങ് ജോഡി ഷാഹിദ് കപൂര്‍, കിയാര അഡ്വാദി എന്നിവര്‍ ഭാഗമായിരുന്നു.

ഇപ്പോള്‍ ഈ ഗാനം ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ് വീണ്ടും. എത്ര കേട്ടാലും മതിവരാത്ത അടിപൊളി പാട്ടില്‍ ഉള്‍പ്പെടുന്ന ഗാനമാണ് ഊര്‍വസി. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒന്ന് താളം പിടിക്കാത്തവരായിട്ടാരുമുണ്ടാവില്ല.

ഇപ്പോള്‍ വീണ്ടും ഊര്‍വശിയുടെ നൃത്തസംവിധാനം നിര്‍വഹിച്ച പ്രഭുദേവ ഡാന്‍സ് കളിക്കുകയാണ്. പ്രഭുദേവയുടെ ഹിറ്റ് ഡാന്‍സ് കണ്ട് നടന്‍ സല്‍മാന്‍ ഖാനും ഇപ്പോള്‍ ഈ പാട്ടിന് ചുവടു വയ്ക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

നടന്‍ കിച്ച സുദീപും സംവിധായകനും നിര്‍മാതാവുമായ സാജിദ് നടിയാട്വാലയും ഇവര്‍ക്കൊപ്പം ചുവടു വയ്ക്കുന്നുണ്ട്. മാസ്റ്ററില്‍ നിന്ന് തന്നെ ഡാന്‍സ് ക്ലാസ്..എന്ന തലക്കെട്ടോടെ സല്‍മാന്‍ ഖാനാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment