വീരമൃത്യു വരിച്ച സൈനികന് അനുശോചനം അറിയിക്കാനെത്തിയ പ്രകാശ് രാജിന് നാട്ടുകാരുടെ മര്‍ദ്ദനം

വീരമൃത്യു വരിച്ച സൈനികന് അനുശോചനം അറിയിക്കാനെത്തിയ പ്രകാശ് രാജിന് നാട്ടുകാരുടെ മര്‍ദ്ദനം

പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികന്റെ നാടായ കര്‍ണാടകയിലെത്തിയ നടന്‍ പ്രകാശ് രാജിന് മര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ട്.

കര്‍ണാടകയിലെ മെല്ലഹള്ളിയില്‍ വീരമൃത്യ വരിച്ച സി.ആര്‍.പി.എഫ് ജവാന്‍ ഗുരുവിന്റെ ശവസംസ്‌കാര ചടങ്ങിനിടെയാണ് സംഭവം. അനുശോചനം അറിയിക്കാനായി ഗുരുവിന്റെ വീട്ടിലെത്തിയ പ്രകാശ് രാജിനെ പ്രദേശവാസികള്‍ വളയുകയായിരുന്നു.

പ്രകാശ് രാജ് കാണിക്കുന്ന സങ്കടം അഭിനയമാണെന്നും ഇന്ത്യന്‍ സൈന്യത്തെ നിരന്തരം അപമാനിക്കുന്നയാളാണ് നടനെന്നും ആരോപിച്ചായിരുന്നു ഗ്രാമവാസികള്‍ പ്രകാശ് രാജിനെതിരെ പ്രതിഷേധിച്ചത്.

പ്രകാശ് രാജ് ഒറ്റുകാരനാണെന്നും വീരമൃത്യു വരിച്ച സൈനികന് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവകാശം ഇല്ലെന്നുമാണ് നാട്ടുകാര്‍ പറഞ്ഞത്.

പ്രതിഷേധത്തിനിടെ ചിലര്‍ പ്രകാശ് രാജിനെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതോടെ പ്രശ്‌നം വഷളാകുകയും നടനെ പോലീസ് അവിടെ നിന്നും മാറ്റുകയും ചെയ്തു. വളരെ പാടുപെട്ടാണ് നടനെ പോലീസ് കാറിന് സമീപം എത്തിച്ചത്. പിന്നീട് അദ്ദേഹം ഇവിടെ നിന്നും പോവുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply