പ്രകൃതിവിരുദ്ധ പീഡനം : കായിക അദ്ധ്യാപകൻ അറസ്റ്റിൽ
തിരുവനന്തപുരം: ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധത്തിനിരയാക്കിയ കായിക അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സര്‍ക്കാര്‍ സ്കൂളില്‍ കായിക അദ്ധ്യാപകനായ 50 കാരനാണ് പിടിയിലായത്. 15 ഉം 17 ഉം വയസുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ കായിക പരിശീലനത്തിനെന്ന പേരില്‍ അദ്ധ്യാപകന്‍ സ്കൂള്‍ സമയത്തും സ്കൂള്‍ വിട്ടശേഷവും ഇവരെ കാറില്‍ കയറ്റി സ്കൂളിന് പുറത്തേക്ക് കൊണ്ടുപോകുമായിരുന്നു. സ്കൂളിന് കുറച്ചകലെ വിജനമായ സ്ഥലത്തെത്തിച്ച് കാറില്‍ വച്ച് കുട്ടികളെ പരസ്പരം പ്രകൃതിവിരുദ്ധ പീഡനത്തിലേര്‍പ്പെടുത്തിയശേഷം ആസ്വദിക്കുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പല തവണ ഇതിനെതിരെ പ്രതികരിച്ചെങ്കിലും പരാതി നല്‍കുകയോ പുറത്ത് പറയുകയോ ചെയ്യരുതെന്ന് അദ്ധ്യാപകൻ ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇതില്‍ ഒരു വിദ്യാര്‍ത്ഥി സംഭവം പുറത്ത് പറഞ്ഞതോടെയാണ് ഇരുവരുടെയും വീട്ടുകാര്‍ ഇടപെട്ട് പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയത്. പരാതിയെതുടര്‍ന്ന് അദ്ധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Leave a Reply
You must be logged in to post a comment.