പ്രണയലേഖനം എഴുതി; മൂന്നാം ക്ലാസുകാരനെ സ്കൂൾ ബെഞ്ചിൽ കെട്ടിയിട്ടു

അനന്തപുര്‍: വിദ്യാര്‍ത്ഥികളുടെ കൈയും കാലും കൂട്ടി സ്കൂള്‍ ബെഞ്ചില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ കദിരി ടൗണിലുള്ള സ്കൂളിലാണ് രണ്ട് വിദ്യാര്‍ത്ഥികളെ ബെഞ്ചില്‍ കെട്ടിയിട്ടതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

പ്രണയലേഖനം എഴുതിയതിനാണ് മൂന്നാം ക്ലാസുകാരനെ കെട്ടിയിട്ടത്. സഹപാഠിയുടെ വസ്തു എടുത്തതിന് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെയും ബെഞ്ചില്‍ കെട്ടിയിട്ടു.

സ്കൂളിലെ പ്രധാനാധ്യാപികയാണ് വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചതെന്നാണ് ആരോപണം. എന്നാല്‍ ഇത് നിഷേധിച്ച പ്രധാനാധ്യാപിക കുട്ടികളുടെ രക്ഷിതാക്കളിലൊരാളാണ് ഇവരെ ബെഞ്ചില്‍ കെട്ടിയിട്ടതെന്ന് പറഞ്ഞു. അതേസമയം സ്കൂള്‍ കെട്ടിടത്തിനകത്ത് ഇത്തരമൊരു സംഭവം ഉണ്ടായിട്ടും അധ്യാപിക പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണെന്നതിനെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*