പ്രതി പൂവന്‍കോഴിയിലെ ആദ്യ വീഡിയോ ഗാനം ഇന്ന് റിലീസ് ചെയ്യും
ആകാംക്ഷയും കൗതുകവും നിറച്ച ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ശേഷം മഞ്ജു വാര്യര്‍ – റോഷന്‍ ആന്‍ഡ്രൂസ് ചിത്രം പ്രതി പൂവന്‍കോഴിയിലെ ആദ്യ വീഡിയോ ഗാനം ഇന്ന് വൈകിട്ട് 6 മണിക്ക് നിവിന്‍ പോളിയുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും.
ഉണ്ണി ആറിന്‍റെ ഏറെ ചര്‍ച്ചയായ നോവല്‍, പ്രതി പൂവന്‍ കോഴിയുടെ ചലച്ചിത്രാവിഷ്കാരമാണ് സിനിമയും. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഉണ്ണി ആര്‍ തന്നെയാണ്. വസ്ത്ര വില്‍പനശാലയിലെ സെയില്‍സ് ഗേളായ മാധുരിയായാണ് മഞ്ജു വാര്യര്‍ എത്തുന്നത്.
Leave a Reply