പ്രതികള്‍ ജയിലില്‍ വാര്‍ഡന്‍മാരെ ആക്രമിച്ചു

കോഴിക്കോട്: മോഷണക്കേസ് പ്രതികളായ അമ്ബായത്തോട് അഷ്‌റഫ്, ഷമിന്‍ എന്നിവർ ജില്ലാ ജയിലില്‍ വാര്‍ഡന്‍മാരെ ആക്രമിച്ചു. ജയിലിലെ ചില്ലുകള്‍ തകര്‍ത്തതായാണ് വിവരം.

മോഷണം, പിടിച്ചുപറി തുടങ്ങിയ കേസുകളിലെ പ്രതികളാണ് ഇവർ. ജയിലിനുള്ളില്‍ ഇവര്‍ നടത്തുന്ന അക്രമങ്ങള്‍ രേഖയാക്കുന്നതിനായി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതാണ് വാര്‍ഡന്മാരെ ആക്രമിക്കുന്നതിലേക്കെത്തിച്ചത്. ആക്രമണത്തില്‍ വാര്‍ഡന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ജയില്‍ ഡിജിപിക്ക് അധികൃതര്‍ റിപ്പോര്‍ട്ട് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply