വീട്ടുജോലിക്കാരിയെ തടങ്കലില്‍ പാര്‍പ്പിച്ച് ഉപദ്രവിച്ചയാല്‍ പിടിയില്‍
വീട്ടുജോലിക്കാരിയെ തടങ്കലില്‍ പാര്‍പ്പിച്ച് ഉപദ്രവിച്ചയാല്‍ പിടിയില്‍
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ദോഹയില്‍ കൊണ്ട് പോയി അന്യായമായി തടങ്കലില്‍ വച്ച് അമിതമായി തൊഴില്‍ എടുപ്പിച്ച് ചൂഷണം ചെയ്യുകയും പറഞ്ഞ ശമ്പളം കൊടുക്കാതെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത ആള്‍ പിടിയില്‍.
കടുങ്ങല്ലൂര്‍ വില്ലേജ് കുഞ്ഞിണ്ണിക്കര, കടൂക്കാട് വീട്ടില്‍ അബ്ദുള്‍ റഹ്മാന്‍റെ മകന്‍ 49 വയസ്സുള്ള സലീമിനെയാണ് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പള്‍ എസ് ഐ ഫൈസല്‍ എം എസും സംഘവും അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ പ്രിന്‍സിപ്പല്‍ എസ് ഐ യെ കൂടാതെ, എസ് ഐ മുഹമ്മദ് ബഷീര്‍, എ എസ് ഐ രാജന്‍, സി പി ഒ മാരായ അഭിലാഷ്, ജോയ് ചെറിയാന്‍ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.ഈ കേസ്സില്‍ ഇനിയും രണ്ട് പ്രതികളെക്കൂടി അറസ്റ്റ് ചെയ്യുവാനുണ്ടെന്ന് പോലീസ് അറിയിച്ചു.
Leave a Reply