‘ഞങ്ങള്‍ സമം നിങ്ങള്‍’ പുതിയ മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി സിനിമാതാരം പ്രവീണ്‍
‘ഞങ്ങള്‍ സമം നിങ്ങള്‍’ പുതിയ മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി സിനിമാതാരം പ്രവീണ്‍

തന്റെ ജനാധിപത്യ സമവാക്യം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുകയാണ് നടനും സംവിധായകനുമായ പ്രവീണ്‍ റാണ. അദ്ദേഹം തൃശൂര്‍ വയനാട് മണ്ഡലങ്ങളിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്.
തന്റെ ഈ സ്ഥാനാര്‍ത്ഥിത്വം ജനാധിപത്യം എന്നാല്‍ എന്താന്നെന്ന് ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കാന്‍ വേണ്ടിയാണ് എന്നാണ് പ്രവീണ്‍ പ്രഖ്യാപിക്കുന്നത്.
‘ഞങ്ങളാണ് നിങ്ങളെ നിങ്ങളാക്കിയത്, നിങ്ങളാണ് ഞങ്ങളെ ഞങ്ങളാക്കിയത്, ഞങ്ങള്‍ നിങ്ങളെ നിങ്ങളാക്കുമ്പോള്‍ നിങ്ങള്‍ ഞങ്ങളെ നിങ്ങളാക്കണം’ എന്ന ജനാധിപത്യ തത്വമാണ് താന്‍ ഉയര്‍ത്തി പിടിക്കുന്നതെന്നും പ്രവീണ്‍ റാണ പറയുന്നു.
ജനങ്ങളുടെ വോട്ടു നേടി ഇവരുടെ അടിസ്ഥാനപരമായ പ്രശ്നങ്ങളില്‍ പോലും ഇടപെടാതെ മാറി ഉന്നത സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്ന ഓരോ നേതാക്കന്മാര്ക്കുള്ള മുന്നറിയിപ്പുമായാണ് ഈ മുദ്രാവാക്യം ഉയരുന്നത്.
തങ്ങളുടെ നേതാക്കന്മാരുടെ വളര്‍ച്ചയ്ക്കനുസരിച്ച് തങ്ങള്‍ക്കും ഉയര്ച്ചയുണ്ടാകുമെന്നുള്ള പ്രതീക്ഷയോടെയാണ് ഓരോ ജനതയും വോട്ട് ചെയ്യുന്നത്. എന്നാല്‍ അത്തരത്തില്‍ ഒരു ഉന്നതി ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന ചോദ്യം കൂടിയാണ് ഇവിടെ ഉയരുന്നത്.
ഇക്കാര്യം ക്വിറ്റ് ഇന്ത്യ സമരാഹ്വാനം പോലെ ഓരോ ജനങ്ങളും വിളിച്ചു പറയാന്‍ തയ്യാറാകണമെന്നും, ഇതിലൂടെ ജനങ്ങളുടെ ശക്തി വര്‍ധിക്കുന്നതായും, ഇത്തരം ഒരു സാഹചര്യം ഉയര്‍ന്ന് വന്നാല്‍ ജനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഭയക്കുന്ന ഒരു അധികാരി വര്‍ഗം തന്നെ ഉണ്ടാകുമെന്നും പ്രവീണ്‍ അവകാശപ്പെടുന്നു.
തന്റെ ഈ ആശയം മുന്നോട്ട് വെച്ചപ്പോള്‍ കിട്ടിയ സ്വീകാര്യത തന്നെയാണ് തന്റെ വിജയമെന്നും പ്രവീണ്‍ പറഞ്ഞു. പ്രതികരണ ശേഷി ഉള്ളവരാണ് നിങ്ങളെങ്കില്‍ തനിക്ക് പിന്തുണയുമായി ഓരോ വോട്ടും നല്കി പോയ കാലമത്രയും തങ്ങളെ വഞ്ചിച്ച നേതാക്കന്മാര്ക്കുള്ള ഒരു മുന്നറിയിപ്പായി ഈ തിരഞ്ഞെടുപ്പിനെ മാറ്റാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറയുന്നു.
പ്രവീണ്‍ റാണയുടേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന പുതിയ ചിത്രമാണ് ‘അനാന്‍’. ഇതില്‍ സമൂഹത്തിന് വേണ്ടി ജനകീയ പോരാട്ടം സംഘടിപ്പിക്കുവാന്‍ ഇറങ്ങി തിരിച്ച ഒരു യുവാവിന്റെ കഥയാണ് പറയുന്നത്. ‘ഞങ്ങള്‍ സമം നിങ്ങള്‍’ എന്ന ആശയം മുന്നോട്ടുവെച്ച് കൊണ്ടാണ് സിനിമ എത്തുന്നത്. ചിത്രത്തിലെ അനാന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രവീണ്‍ റാണ തന്നെയാണ്.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
Leave a Reply
You must be logged in to post a comment.