ലക്ഷങ്ങള്‍ വിലയുള്ള പ്രാവുകളെ മോഷ്ട്ടിച്ച കേസില്‍ മൂന്ന്‍ പേര്‍ പിടിയില്‍
ലക്ഷങ്ങള്‍ വിലയുള്ള പ്രാവുകളെ മോഷ്ട്ടിച്ച കേസില്‍ മൂന്ന്‍ പേര്‍ പിടിയില്‍
ലക്ഷങ്ങള്‍ വിലയുള്ള പ്രാവുകളെ മോഷ്ട്ടിച്ച കേസില്‍ മൂന്ന്‍ പേര്‍ പിടിയില്‍. ഒരു ലക്ഷം രൂപയോളം വിലവരുന്ന 10 പ്രാവുകളെയാണ് സംഘം മോഷ്ട്ടിച്ചത്. ചോറ്റാനിക്കര സ്വദേശി നിസ്മാന്‍ കബീര്‍ (19). തേവര ഷാരഡി ലൈനില്‍ എം സിബിന്‍ (20), രാമേശ്വരം വില്ലേജ്, വലിയപാടത്ത് ജിബി ആന്‍റണി (19) എനിവരാണ് അറസ്റ്റിലായത്.
എളംങ്കുളം വില്ലേജില്‍ കടവന്ത്ര വിദ്യാനഗര്‍ പൈനുംത്തറ വീട്ടില്‍ ആന്‍റണി വളത്തിയിരുന്ന ഒരു ലക്ഷംത്തോളം രൂപ വിലവരുന്ന 10 പ്രാവുകളെ മോഷണം മൂവര്‍ സംഘം കഴിഞ്ഞ ദിവസം മോഷ്ട്ടിച്ചത്.
പ്രതികളുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ മോഷണ മുതലുകള്‍ കണ്ടെടുത്തതായി സൗത്ത് എസ് ഐ വിനോജ് അറിയിച്ചു. എസ് ഐ. എന്‍.എസ്സ്.റോയി, ASI ബാലചന്ദ്രന്‍, SCPO അനില്‍കുമാര്‍ CPO മഹേഷ്, പ്രശാന്ത്, അനില്‍ എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.
Also Read >> കുട്ടനാട്ടുകാര്‍ക്കായ് പ്രളയത്തില്‍ തകരാത്ത വീടുകള്‍ ഒരുങ്ങുന്നു…
കുട്ടനാട്ടില്‍ പ്രളയത്തില്‍ തകര്‍ന്നു പോകാത്ത വീടുകളൊരുക്കി ‘അയാം ഫോര്‍ ആലപ്പി’. പുത്തന്‍ നിര്‍മ്മാണ വിദ്യകളുമായി 500 വീടുകളാണ് ‘അയാം ഫോര്‍ ആലപ്പി’ കുട്ടനാടിനായി ഒരുക്കുന്നത്
പ്രളയത്തില്‍ വീടിനുള്ളില്‍ വെള്ളം കയറാത്ത വിധം തൂണുകളാല്‍ രണ്ടു മീറ്റര്‍ ഉയര്‍ത്തിയാണ് നിര്‍മ്മാണം. മൂന്ന് മാസത്തിനകം വീടുകളുടെ പണി പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ഇരുമ്പ് പട്ടകളും കോണ്‍ക്രീറ്റും ഉപയോഗിച്ച് പ്രത്യേക രീതിയിലാണ് വീടുകളുടെ നിര്‍മ്മാണം. ‘അയാംഫോര്‍ ആലപ്പി’യുടെ നേതൃത്വത്തില്‍ നൂറു അംഗണവാടികള്‍ പുനര്‍നിര്‍മ്മിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.
അടുക്കള പാത്രങ്ങളും സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും ഭിന്ന ശേഷിക്കാര്‍ക്കുള്ള വീല്‍ച്ചെയറുകളുമെല്ലാം ഇതിനകം തന്നെ ‘അയാം ഫോര്‍ ആലപ്പി’ വിതരണം ചെയ്തിട്ടുണ്ട്. വീടുകളുടെ നിര്‍മ്മാണത്തിനായി വിവിധ സംഘടനകളും വ്യക്തികളും പ്രയത്‌നിക്കുന്നുണ്ട്.
Leave a Reply
You must be logged in to post a comment.