എസ്.എസ്.എല്‍.സി ഫലം വേഗത്തിലറിയാന്‍ ‘പി.ആര്‍.ഡി ലൈവ്’ ആപ്പ്

എസ്.എസ്.എല്‍.സി ഫലം വേഗത്തിലറിയാന്‍ ‘പി.ആര്‍.ഡി ലൈവ്’ ആപ്പ്

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം വേഗത്തിലറിയാന്‍ ‘പി.ആര്‍.ഡി ലൈവ്’ മൊബൈല്‍ ആപ്പ്. ഔദ്യോഗികമായി ഫല പ്രഖ്യാപനം തിങ്കളാഴ്ച നടന്നാലുടന്‍ ആപ്പില്‍ ഫലം ലഭ്യമാകും.

രജിസ്റ്റര്‍ നമ്പര്‍ ഹോം പേജിലെ ലിങ്കില്‍ നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്.

അതിനാല്‍ തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ ‘പി.ആര്‍.ഡി ലൈവ്’ ഗൂഗിള്‍ പ്ലേ സ്റ്റോറി ലും ആപ്പ് സ്റ്റോറി ലും ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply