​ഗർഭിണികൾ വേദനസംഹാരികൾ കഴിക്കാമോ??

​ഗർഭിണികൾ വേദനസംഹാരികൾ കഴിക്കാമോ??

ആവശ്യത്തിനും അനാവശ്യത്തിനും മരുന്നുകൾ കഴിക്കുന്നത് നമ്മളിൽ പലർക്കും ശീലമാണ്, എന്തിനും ഏതിനും വേദനസംഹാരികളെ തേടുന്നവരാണ് നമ്മള്‍.

വേദനയ്ക്ക് പിന്നിലെ കാരണങ്ങളറിയാനോ വിദഗ്ധപരിശോധനയ്‌ക്കോ മിനക്കെടാതെ പെയിന്‍ കില്ലറുകളുടെ ഉപയോഗത്തില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാറില്ല ആരും.

എന്നാൽ അറിഞ്ഞോളൂ , സാധാരണ സമയങ്ങളെ അപേക്ഷിച്ച് ഗര്‍ഭകാലത്ത് പെയിന്‍കില്ലറുകള്‍ കഴിക്കുന്നത് ശരിയായ പ്രവണതയല്ലെന്നാണ് വിദഗ്ധര് പറയുന്നത്.

ഗര്‍ഭിണികള്‍ വേദനസംഹാരികള്‍ കഴിച്ചാല്‍ ജനിക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ അവരുടെ യൗവ്വനാരംഭം മൂന്നുമാസം നേരത്തെ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍.

അതായത് ആര്‍ത്തവ ലക്ഷണങ്ങള്‍, മൂഡ് സ്വിങ്. രോമവളര്‍ച്ച, മുഖക്കുരു, സ്തനവളര്‍ച്ച എന്നിവയാണ് സാധാരണയേക്കാള്‍ മൂന്നുമാസം മുന്നേ ഉണ്ടാകുന്നത്. യൗവ്വനം നേരത്തെ ആരംഭിക്കുന്നത് പിന്നീട് അമിതവണ്ണത്തിനും ഡയബറ്റീസ് തുടങ്ങിയ അസുഖങ്ങള്‍ക്കും കാരണമായേക്കാം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment