ഏഴ് മാസം ഗര്‍ഭിണിയായ എമി വിവാഹ ഒരുക്കങ്ങള്‍ക്കായി വെനീസിലേക്ക് പറക്കുന്നു

ഏഴ് മാസം ഗര്‍ഭിണിയായ എമി വിവാഹ ഒരുക്കങ്ങള്‍ക്കായി വെനീസിലേക്ക് പറക്കുന്നു

കരിയറില്‍ നിന്നെല്ലാം വിട്ട് നിന്ന് ഗര്‍ഭകാലം ആസ്വദിക്കുകയാണ് നടി എമി ജാക്‌സണ്‍. താരം തന്റെ നിറവയറുമായി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ എമി ഇപ്പോള്‍ വിവാഹത്തിന്റെ ഒരുക്കത്തിലാണെന്നാണ് വാര്‍ത്തകള്‍.

തന്റെ ബിസിനസ്സുകാരനായ കാമുകന്‍ ജോര്‍ജ് പനയോട്ടോയുമായി വിവാഹ നിശ്ചയം നടത്തിയ എമി കുഞ്ഞു ജനിച്ച ശേഷമെ വിവാഹം നടത്തുന്നുള്ളൂവെന്നാണ് ആദ്യം വാര്‍ത്ത വന്നത്. എന്നാല്‍ ഇരുവരും ഇപ്പോള്‍ വിവാഹത്തിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതായി എമി പറയുന്നു.

ഏഴ് മാസം ഗര്‍ഭിണിയായ എമി കാമുകനൊത്ത് വെനീസിലേക്ക് പറക്കുകയാണ്. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒരുക്കുവാനായാണ് പോകുന്നതെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ എമി പറഞ്ഞിരിക്കുന്നത്. മാത്രമല്ല വെനിസിലേക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റിന്റെ ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment