കെ എസ് ആര്‍ ടി സി ബസിനടിയില്‍പ്പെട്ട് ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം
കെ എസ് ആര്‍ ടി സി ബസിനടിയില്‍പ്പെട്ട് ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം. ബസിന്‍റെ ചക്രങ്ങള്‍ യുവതിയുടെ തലയിലൂടെ കയറിയിറങ്ങി. കരമന ആണ്ടിയിറക്കത്ത് വെച്ചായിരുന്നു അപകടം.
ആനാവൂര്‍ വേങ്കച്ചല്‍ സ്‌കൂളിന് സമീപം മേക്കുംകര പുത്തന്‍വീട്ടില്‍ വിനോദിന്റെ ഭാര്യ ധന്യയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ വിനോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭിണിയായിരുന്ന ധന്യയെ എസ്.എ.ടി ആശുപത്രിയില്‍ പരിശോധനയ്ക്ക് പോകുമ്പോഴായിരുന്നു അപകടം.
സംഭവ സ്ഥലത്ത് വെച്ച് തന്നെ ധന്യ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ വിനോദ് ദൂരെ തെറിച്ചു വീണത് കാരണം ബസിനടിയില്‍ പെട്ടില്ല. ധന്യ രണ്ടു മാസം ഗര്‍ഭിണിയായിരുന്നു. നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
Also Read >> ചിന്നക്കനാല്‍ ഇരട്ട കൊലപാതകം; അടുത്തത് താനാണെന്ന് അറിയാതെയാണ് ഭാര്യയുടെ കാമുകനെ സഹായിച്ചത്
ചിന്നക്കനാലിലെ ഇരട്ട കൊലക്കേസിലെ പ്രതി ഒരു കൊലപാതകം കൂടി ചെയ്യാൻ പദ്ധതിയിട്ടിരുന്നതായി പോലീസ് അറിയിച്ചു. കൊലയ്ക്കുശേഷം ഇയാളെ സഹായിച്ച കപിലയുടെ ഭർത്താവ് ഇസ്രവേലിനെ കൊല്ലാനാണ് ബോബിന്‍ പദ്ധതിയിട്ടിരുന്നത്.
എന്നാൽ ഇത് അറിയാതെയാണ് കപിലയുടെ ഭർത്താവ് ഇസ്രവേൽ ബോംബിനെ സഹായിച്ചത്. ഇസ്രവേലിന്‍റെ ഭാര്യ കപിലയ്ക്കൊപ്പം ജീവിക്കാൻ വേണ്ടിയാണ് ഏലം മോഷ്ടിച്ചതും എസ്റ്റേറ്റ് ഉടമയും തൊഴിലാളിയേയും കൊലപ്പെടുത്തിയതെന്നും ബോബിന്‍ പോലീസിനോട് സമ്മതിച്ചു.
ഇയാളെ സഹായിച്ചതിന് കപിലയും ഇസ്രവേലും നേരത്തെ അറസ്റ്റിലായിരുന്നു. മധുരയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബോബനെ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കാമുകിയോടൊപ്പം ജീവിക്കാൻ വേണ്ടിയാണ് താൻ കൊല നടത്തിയതെന്ന് ബോബിന്‍ പോലീസിനോട് സമ്മതിച്ചു. കമ്പി വടികൊണ്ടടിച്ചും വാക്കത്തി കൊണ്ട് വെട്ടിയും കുത്തിയുമാണ് ഇരുവരേയും കൊലപ്പെടുത്തിയത്.
എന്നാൽ തോട്ടം ഉടമ കോട്ടയം മാങ്ങാനം കൊച്ചാക്കൽ ജേക്കബ് വർഗീസ് എന്ന രാജേഷിന് നെഞ്ചിൽ വെടിയേറ്റിരുന്നു. ഉടമയുടെ മരണം നെഞ്ചിൽ വെടിയേറ്റ ആണോ എന്ന് സ്ഥിരീകരിക്കാൻ പോലീസ് തയ്യാറായിട്ടില്ല. അതേസമയം തോട്ടംഉടമ രാജേഷിനെ വെടിവെച്ച് തോക്ക് ഇതുവരെ കണ്ടെടുക്കാൻ പോലീസിനായിട്ടില്ല.
കൊലയ്ക്കുശേഷം രാജേഷിന്‍റെ ജീപ്പിൽ രക്ഷപ്പെട്ട ബോബിന്‍ ബുധനാഴ്ച മൊബൈൽഫോൺ ഓണ്‍ ചെയ്തതാണ് പ്രതിയെ കണ്ടു പിടിക്കാൻ പോലീസിന് സഹായമായത്. മൊബൈൽ ലൊക്കേഷൻ മധുരയിൽ ആണെന്ന് ഉറപ്പിച്ചതോടെ അന്വേഷണസംഘം മധുരയിലെ സിനിമാ തീയറ്ററുകൾ ആശുപത്രികൾ ലോഡ്ജുകൾ എന്നിവ പരിശോധിച്ചു.
തിയേറ്ററിൽ നിരീക്ഷണം നടത്തിയ അന്വേഷണ സംഘത്തിന് മുന്നിൽ പ്രതിയായ ബോബിന്‍ അകപ്പെടുകയായിരുന്നു.കൊലയ്ക്കുശേഷം രക്ഷപ്പെട്ട ബോബിന്‍ കേരള – തമിഴ്നാട് അതിർത്തിയിൽ എത്തി. വന്യമൃഗങ്ങൾ അടക്കമുള്ള കൊടുംകാട്ടിലൂടെ 9 മണിക്കൂർ നടന്നാണ് ബോബിന്‍ തമിഴ്നാട്ടിൽ എത്തിയത്.
വീട്ടുകാരുമായി അധികം ബന്ധം പുലർത്താതിരുന്ന ബോബിന്‍ കുട്ടിക്കാലം മുതലേ കുറ്റവാസനയുള്ള ആളാണെന്ന് സുഹൃത്തുക്കളും നാട്ടുകാരും പറയുന്നു. വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ബോബിന്‍.
Leave a Reply