ചികിത്സ നിഷേധിച്ച ഡോക്ട്ടർക്കെതിരെ ഗർഭിണിയുടെ ഫേസ്ബുക്ക് വീഡിയോ

പിച്ച കാശിന് വേണ്ടി ഗര്‍ഭിണിക്ക് ശകാരം ; ഡോക്ട്ടർക്കെതിരെ ഗർഭിണിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറല്‍

മാന്തവാടി : മാനന്തവാടി ഗവണ്മെന്റ് ഹോസ്പിറ്റലിലെ കുപ്രസിദ്ധ ഗൈനക്കോളജിസ്റ്റ് ഡോ : അബ്‌ദുൾ റഷീദിനെതിരെയാണ് ഗർഭിണിയായ യുവതി ഫേസ്ബുക്ക്പോസ്റ്റിലൂടെ പ്രതികരിച്ചത്. തന്റെ കുഞ്ഞുമായി ഗവൺമെന്റ് ആശുപത്രിയിലെത്തിയ തനിക്ക് അർഹതപ്പെട്ട സൗജന്യ സ്കാനിങ് നിഷേധിക്കുകയും മാനസികമായി തന്നെ തളർത്തുകയും ചെയ്തതിന്റെ പേരിലാണ് യുവതി ഫേസ്ബുക് വീഡിയോ ചെയ്തത്.

ഛർദ്ദിച്ചവശയായി ആശുപത്രിയിലെത്തിയ താൻ ഇത്തവണ സ്കാനിങ് ആശുപത്രിയിൽ തന്നെ ചെയ്യാനുള്ള കുറിപ്പ് നൽകണം എന്ന് ആവശ്യപ്പെട്ടപ്പോഴാണ് മറ്റു രോഗികളുടെ മുന്നിൽ വച്ച് തന്നെ അപമാനിക്കുകയും മാനസികമായി തളർത്തുകയും ചെയ്തതെന്ന് എലിസബത്ത് പോസ്റ്റിൽ പറയുന്നു.
കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഗർഭിണിയായിരിക്കുന്ന അവസ്ഥയിൽ തന്റെ കുഞ്ഞ്മകന്റെ കൈപിടിച്ചു പോലീസ് സ്റ്റേഷനിൽ കയറേണ്ടിവന്ന തന്റെ ദുരവസ്ഥ വല്ലാത്ത മാനസികസംഘർഷത്തിന് ഇടയാക്കിയെന്നും നീതി കിട്ടാഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്നും യുവതി കുറിച്ചു. “എന്റെ മരണക്കുറിപ്പ്” എന്ന തലക്കെട്ടോടെയാണ് യുവതി കുറിപ്പും വിഡിയോയും പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

ഗവണ്മെന്റ് ആശുപത്രികളിൽ സ്കാനിങ് സൗജന്യമായിരിക്കെ സ്വകാര്യസ്ഥാപനങ്ങളിൽ 550 മുതൽ 600 രൂപയോളം നൽകി സ്കാനിംഗ് ചെയ്യാൻ രോഗികളെ നിർബന്ധിതരാക്കുന്നത് കുറ്റകരമാണ്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായിരിക്കെ പ്രസവാന്തരശസ്ത്രക്രിയ നടത്താൻ രോഗികളിൽ നിന്നും നിർബന്ധിതമായി കൈക്കൂലി മേടിച്ച കുറ്റത്തിന് ഡോ: അബ്ദുൽ റഷീദിനെ ഇതിന് മുൻപ് വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ യുവതിയുടെ പോസ്റ്റിന് വൻ പിന്തുണയാണ് ലഭിക്കുന്നത്.

പോസ്റ്റ്‌ വായിക്കാം :

Gepostet von Elizabeth Vattakkunnel am Montag, 6. August 2018

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment