നിറവയര്‍ ആസ്വദിക്കുന്നതില്‍ അസഹിഷ്ണുതയുള്ളവര്‍ക്ക് ഈ ചിത്രം സമര്‍പ്പിക്കുന്നു; മറുപടിയുമായി സമീറ

നിറവയര്‍ ആസ്വദിക്കുന്നതില്‍ അസഹിഷ്ണുതയുള്ളവര്‍ക്ക് ഈ ചിത്രം സമര്‍പ്പിക്കുന്നു; മറുപടിയുമായി സമീറ

ഗര്‍ഭകാലം ആസ്വദിക്കുകയാണ് നടി സമീറ റെഡ്ഡി. മാത്രമല്ല താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സമീറ നിറവയറുമായി നില്‍ക്കുന്ന ഒരു ചിത്രം പങ്കുവെയ്ക്കുകയാണ് താരം. ആഴമില്ലാത്തിടത്ത് നീന്തുന്നവര്‍ക്ക് അറിയാന്‍ പാകത്തിന് ആഴമുള്ള ആത്മാവായിരുന്നു അവളുടേത്.

ഞാനെന്റെ നിറവയര്‍ അസ്വദിക്കുന്നതില്‍, അസഹിഷ്ണുത കാണിക്കുന്നവര്‍ക്കുള്ള മറുപടിയാണിതെന്ന സമീറ കുറിച്ചു. ഇതിന് മുമ്പ് സമീറയ്ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. ശരീര ഭാരം കൂടിയതായിരുന്നു ഇവരുടെ പ്രശ്‌നം.

അവര്‍ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് താരം. ആദ്യ പ്രസവനന്തരം നടിയ്ക്ക് നേരിടേണ്ടി വന്ന മാനസിക-ആരോഗ്യ ബുദ്ധിമുട്ടുകളെ കുറിച്ചും ഡിപ്രഷന്‍ ബാധിച്ചതിനെ കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു. വിഷാദരോഗം പിടിപ്പെട്ട സമയത്തായിരുന്നു നടിയുടെ ശരീരഭാരം കൂടിയത്. 2014ലാിയരുന്നു വ്യവസായി ആകാഷ് വര്‍ധെയും സമീറും തമ്മിലുള്ള വിവാഹം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment