അച്ഛന് താല്‍പര്യമില്ലാതിരുന്നിട്ടും പ്രചരണത്തിനിറങ്ങേണ്ടിവന്നു; കരുണാകരനെതിരെ പ്രേംനസീറിന്റെ മകന്‍ ഷാനവാസ് രംഗത്ത്

അച്ഛന് താല്‍പര്യമില്ലാതിരുന്നിട്ടും പ്രചരണത്തിനിറങ്ങേണ്ടിവന്നു; കരുണാകരനെതിരെ പ്രേംനസീറിന്റെ മകന്‍ ഷാനവാസ് രംഗത്ത്

കെ. കരുണാകരനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രേംനസീറിന്റെ മകന്‍ ഷാനവാസ്. താല്‍പര്യമില്ലാതിരുന്നിട്ടും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസിനു വേണ്ടി പ്രചരണത്തിനിറങ്ങാന്‍ നസീറിനെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഷാനവാസ്.

ഒരു അഭിമുഘത്തിലാണ് ഷാനവാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ദിരാഗാന്ധിയുടെ താത്പര്യ പ്രകാരം ലീഡര്‍ കരുണാകരന്റെ നേതൃത്വത്തിലാണ് അന്ന് കരുക്കള്‍ നീങ്ങിയതെന്ന് ഷാനവാസ് വെളിപ്പെടുത്തി.

അദ്ദേഹത്തിന്റെ പൊസിഷനില്‍ നമ്മളാണെങ്കിലും പോയേ പറ്റുമായിരുന്നൊള്ളു. കാരണം വിളി വന്നത് ഇന്ദിരാഗാന്ധിയില്‍ നിന്നായിരുന്നു. മസ്റ്റാണ്, ഇറങ്ങണമെന്ന് അവര്‍ നിര്‍ബന്ധിച്ചു.

എന്നാല്‍ വേറൊരു ഗ്യാംങും അദ്ദേഹത്തെ പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിന്നു തന്നാല്‍ മതി, ഫിനാന്‍സൊക്കെ ഞങ്ങള്‍ ചെയ്തുകൊള്ളാമെന്നായിരുന്നു ഓഫര്‍. വളരെ ഡിപ്ലോമാറ്റിക്കായിട്ടുള്ള ആന്‍സേഴ്‌സ് ആയിരുന്നു ഫാദര്‍ അതിനു നല്‍കിയത്.

ലീഡര്‍ പറഞ്ഞതുവഴി ഇന്ദിരാഗാന്ധി വീട്ടില്‍ വിളിച്ചു. ഒരു കുടുക്കിലും അവര്‍ കുടുക്കി. ഒരു ഇന്‍കം ടാക്‌സ് റെയ്‌ഡൊക്കെയിട്ട് വിരട്ടിത്തന്നു. അവര്‍ചെറുതായിട്ടൊന്നു കളിച്ചതാണ്. ഇത്രയും വര്‍ഷം അഭിനയിച്ചിട്ടും ഒരു റയ്ഡും ഇല്ലായിരുന്നു. പര്‍പ്പസ്‌ലി ആ ടൈമിലൊരു റെയ്ഡ്.

ഇതൊക്കെ ചെയ്‌തെങ്കിലും അദ്ദേഹം അതിലൊന്നും വീണില്ല. എവിടെ നിന്നും മത്സരിക്കാം, സെലക്ട് ചെയാതാല്‍ മതിയെന്നായിരുന്നു അവര്‍ പറഞ്ഞത്. അദ്ദേഹം നോ പറഞ്ഞു. നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാം പ്രസംഗിക്കാം എന്നാല്‍ മത്സരിക്കാനില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply