ചികിത്സാ പിഴവ്: പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ കുടുംബം ആരോഗ്യ മന്ത്രിക്കും ജില്ലാമെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കി

ചികിത്സാ പിഴവ്: പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ കുടുംബം ആരോഗ്യ മന്ത്രിക്കും ജില്ലാമെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കി

തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ കുടുംബം ആരോഗ്യ മന്ത്രിക്കും ജില്ലാമെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കി. കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രസവത്തിനിടെ വെങ്ങാനൂര്‍ അമല്‍ഭവനില്‍ അഖില എന്ന യുവതി മരിച്ചത്.

അഖിലയെ ഞായറാഴ്ച വൈകിട്ട് ലേബര്‍ റൂമില്‍ കയറ്റിയിരുന്നെങ്കിലും ഡോക്ടര്‍മാര്‍ തിങ്കളാഴ്ച വൈകിട്ടാണ് ബന്ധുക്കളെ മരണവിവരം അറിയിക്കുന്നത്. ഇതിന് ഒരു മണിക്കൂര്‍ മുമ്പായി രേഗിക്ക് അടിയന്തിരമായി രക്തം ആവശ്യമാണെന്ന് അറിയിച്ചതായും ബന്ധുക്കള്‍ പറയുന്നു.

ആശുപത്രി അധികൃതര്‍ യുവതിയുടെ മരണം ബന്ധുക്കളെ അറിയിക്കുന്നതിന് മുമ്പ് പോലീസിനെ വിളിച്ചുവരുത്തിയിരുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ പറയുന്നത് ആശുപത്രി വൃത്തങ്ങള്‍ സുഖ പ്രസവത്തിന് വേണ്ടി കാത്തിരിക്കുകയും കൃത്യ സമയത്ത് നല്‍കേണ്ട ചികിത്സ നിഷേധിച്ചതുമാണ് മരണത്തിന് കാരണമായതെന്നാണ്.

ബന്ധുക്കള്‍ തമ്പാനൂര്‍ പൊലീസില്‍ ചികിത്സാ പിഴവ് ചൂണ്ടിക്കാണിച്ച് തിങ്കളാഴ്ച പരാതി നല്‍കിയിരുന്നു. അഖിലയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ഇന്നലെ വൈകിട്ട് 5.30 തോടെ വെണ്ണിയൂരിലെ കുടുംബ വീടിന് സമിപത്ത് സംസ്‌കരിച്ചു. റസല്‍പുരം സ്വദേശി അഭിലാഷാണ് ഭര്‍ത്താവ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*