സ്കൂൾ തുറക്കാൻ ഒരുക്കങ്ങൾ തുടങ്ങി: മന്ത്രി വി ശിവൻകുട്ടിസ്കൂൾ തുറക്കാൻ ഒരുക്കങ്ങൾ തുടങ്ങി: മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ ഒരുക്കങ്ങൾ തുടങ്ങിയതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സർക്കാർ പ്രഖ്യാപനം വരുന്നതിന് മുന്നോടിയായി ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ആണ് നടപടി .

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സമിതിയാകും സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. അധ്യാപകർക്കുള്ള വാക്സിനേഷൻ പ്രക്രിയ ത്വരിതഗതിയിൽ ആക്കിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കില്‍ (എന്‍.ഐ. ആര്‍.എഫ്.) ദേശീയ തലത്തില്‍ 25-ാം സ്ഥാനവും സംസ്ഥാനതലത്തില്‍ തുടര്‍ച്ചയായ നാലാം തവണ ഒന്നാം സ്ഥാനവും നേടിയ യൂണിവേ ഴ്സിറ്റി കോളേജിനെ പൂര്‍വ്വവിദ്യാര്‍ത്ഥികൾ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായി രുന്നു മന്ത്രി.

യൂണിവേഴ്സിറ്റി കോളേജ് അലുമ്നി അസോസിയേഷന്‍ കോളേജി ലാണ് ചടങ്ങ് സംഘടിപ്പിച്ചത് . അക്കാദമികവും അക്കാദമി കേതരവു മായ പ്രവര്‍ത്തനങ്ങളില്‍ ഒരേ സമയം മികവു പ്രകടിപ്പിക്കുന്ന യൂണി വേഴ്സിറ്റി കോളേജ് കേരളത്തില്‍ സവിശേഷ സ്ഥാനം അര്‍ഹിക്കുന്നു ണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*