അമേരിക്കയില്‍ അടിയന്തരാവസ്ഥ
അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണാള്‍ഡ് ട്രുംപ്. ഇത് സംബന്ധിച്ച ഉത്തരവില്‍ ഡോണാള്‍ഡ് ട്രുംപ് ഒപ്പുവെച്ചു. മെക്സിക്കന്‍ മതിലിനായുള്ള ഫണ്ട് സംബന്ധിച്ച തര്‍ക്കമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രസിഡന്റിനെ പ്രേരിപ്പിച്ചത്.
തക്ക സമയത്ത് കൃത്യമായ മറുപടി സൈന്യം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ആക്രമണത്തെ ശക്തമായി നേരിടാന്‍ സുരക്ഷാസേനയ്ക്ക് പൂര്‍ണ്ണ സ്വാതന്ത്യം ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
തീവ്രവാദികള്‍ക്കും സഹായിച്ചവര്‍ക്കും തക്ക സമയത്ത് കൃത്യമായ തിരിച്ചടി നമ്മുടെ സൈന്യം നല്‍കുമെന്നും അദേഹം പറഞ്ഞു. പുല്‍വാമ ആക്രമണത്തില്‍ നമ്മുടെ 42 CRPF ജവാന്മാരാണ് രാജ്യത്തിനായി വീരമൃത്യു വരിച്ചത്.
അടുത്ത നടപടികള്‍ക്ക് സമയവും സ്ഥലവും സ്വഭാവവും തീരുമാനിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം സൈന്യത്തിനുണ്ട്. രാജ്യത്തെ ജനങ്ങളെല്ലാം ദുഖിതരും രോഷാകുലരുമാണ്. ഭീകരത അവസാനിപ്പിക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Leave a Reply