പ്രസ്ക്ലബ് സെക്രട്ടറി സ്ഥാനത്ത് നിന്ന് എം രാധാകൃഷ്ണനെ നീക്കി
തിരു. മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച കയറി ആക്രമണം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായതിന് പിന്നാലെ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ പ്രസ് ക്ലബില്‍ നിന്നു സസ്പെന്റും ചെയ്തു. പ്രസ്ക്ലബിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സെക്രട്ടറി സ്ഥാനത്തു നിന്നുമാണ് സസ്പെന്ഷന്.നാളെ ചേരുന്ന മാനേജിംഗ് കമ്മിറ്റി തുടര്‍ നടപടി കൈകൊള്ളാനും തീരുമാനിച്ചു.
തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്ത് നിന്നും എം.രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തിലായിരുന്നു ഈ തീരുമാനം.
മാനേജിംഗ് കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറിയിടെ താല്കാലിക ചുമതലയുള്ള സാബു തോമസ് പറഞ്ഞു.
രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നെറ്റ് വര്‍ക് ഓഫ് വിമണ്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രസ് ക്ലബിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു.
ശനിയാഴ്ച രാത്രി രാധാകൃഷ്ണനും ഏതാനും പേരും തന്റെ വീട്ടില്‍ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം നടത്തിയെന്നായിരുന്നു വനിതാ മാധ്യമ പ്രവര്‍ത്തകയുടെ പരാതി. ശാരീരികമായി ആക്രമിച്ചെന്നും പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ അഡീഷനല്‍ പൊലീസ് കമ്മിഷണര്‍ ഹര്‍ഷിത അട്ടല്ലൂരിയോട് ആവശ്യപ്പെട്ടിരുന്നു.
ക്രമിനല്‍ കേസില്‍ അറസ്റ്റ് ചെയ്ത് റിമാന്റില്‍ കഴിഞ്ഞ രാധാകൃഷ്ണനെ പ്രസ്ക്ളബില്‍ നിന്നും പുറത്താക്കും വരെ സമരം തുടരാനാണ് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ തീരുമാനം.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
- കുട്ടിക്ക് വിരല്‍ കുടിക്കുന്ന ശീലമുണ്ടോ? പരിഹാരം ഇതാ
- സ്കൂൾ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ
- കഞ്ചാവുമായി യുവാക്കൾ പിടിയിൽ
- അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
- നാഷണൽ സർവ്വീസ് സ്കീം ദിനം : രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Leave a Reply