വില ഉയർത്തി കുഞ്ഞൻ ഡ്യൂക്ക്

വില ഉയർത്തി കുഞ്ഞൻ ഡ്യൂക്ക്

കെടിഎം അടുത്തിടെ അവതരിപ്പിച്ച കുഞ്ഞൻ ഡ്യൂക്കിന് വില കൂട്ടി .നേക്കഡ് ബൈക്ക് ശ്രേണിയിലേക്ക് ഓസ്‍ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം അടുത്തിടെ അവതരിപ്പിച്ച കുഞ്ഞന്‍ ഡ്യൂക്ക് 125ന് വില കൂട്ടി.

1.18 ലക്ഷം രൂപയില്‍ നിന്നും 1.25 ലക്ഷം രൂപയായാണ് വില ഉയര്‍ത്തിയത്. വില ഉയര്‍ത്തിയെങ്കിലും ഇപ്പോഴും ഡ്യൂക്ക് നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് 125 ഡ്യൂക്ക്. രാജ്യത്ത് 125 നിരയില്‍ ഏറ്റവും വില കൂടിയ പ്രീമിയം ബൈക്കാണ് ഡ്യൂക്ക് 125.

കൂടാതെ ഈ കുഞ്ഞൻ ഡ്യൂക്കിൽ സുരക്ഷയ്ക്കായി സിംഗിള്‍ ചാനല്‍ ABS (ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം) 125 ഡ്യൂക്കില്‍ സ്റ്റാന്റേര്‍ഡായി നല്‍കിയിട്ടുണ്ട്. ഈ ശ്രേണിയില്‍ എബിഎസ് ഉള്‍പ്പെടുത്തുന്ന ആദ്യ കമ്പനി കൂടിയാണ് കെടിഎം ഡ്യൂക്ക്.

കാഴ്ച്ചയിൽ ഈ കുഞ്ഞൻ ഡ്യൂക്കിന് ഡ്യൂക്ക് 200 ഡിസൈനുമായി ഏറെ സാമ്യമുണ്ട് ഈ വാഹനത്തിന്. മുന്‍ഗാമികളെപ്പോലെ ട്രെല്ലീസ് ഫ്രെയിമില്‍ തന്നെയാണ് ഡ്യൂക്ക് 125 ഒരുങ്ങുന്നത്. ചെറിയ ഹെഡ്​ലൈറ്റ്, വലിയ ഫോര്‍ക്ക്, മെലിഞ്ഞ, വലിയ പെട്രോള്‍ ടാങ്ക്, പൊങ്ങി നില്‍ക്കുന്ന പിന്‍സീറ്റ് എന്നിവ തന്നെയാണ് പുതിയ ഡ്യൂക്ക് 125-ലും.

വാഹനത്തിനു പിന്നിലും ഡിസ്‌ക് ബ്രേക്കുണ്ട്. 124.7 സി.സി. സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 15 ബി.എച്ച്.പി. കരുത്തും 12 എന്‍.എം. ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. സിക്സ് സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*