ശത്രു സൈന്യത്തില്‍ നിന്നും രഹസ്യങ്ങള്‍ ഒളിപ്പിച്ചു; ‘ജയ് ഹിന്ദ്‌’ വിളിച്ച് ഇന്ത്യയുടെ അഭിമാനമായി അഭിനന്ദന്‍ വര്‍ദ്ധമാന്‍

ശത്രു സൈന്യത്തില്‍ നിന്നും രഹസ്യങ്ങള്‍ ഒളിപ്പിച്ചു; ‘ജയ് ഹിന്ദ്‌’ വിളിച്ച് ഇന്ത്യയുടെ അഭിമാനമായി അഭിനന്ദന്‍ വര്‍ദ്ധമാന്‍

എല്ലാ ഭാരതീയരെയും ഒന്നടങ്കം സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് പാകിസ്ഥാനില്‍ നിന്നും പുറത്തുവരുന്നത്. വിമാനം തകര്‍ന്നെങ്കിലും രക്ഷപെട്ട അഭിനന്ദന്‍ വര്‍ദ്ധമാന്‍ മണ്ണില്‍ കാലുകുത്തിയ ഉടന്‍ ‘ജയ് ഹിന്ദ്‌’ എന്ന് ജയ് വിളിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഇന്ത്യാ പാക്ക് നിയന്ത്രണ രേഖയില്‍ നിന്നും ഏഴ് കിലോമീറ്ററോളം ഉള്ളിലാണ് അഭിനന്ദന്‍ പാരച്യൂട്ടില്‍ ഇറങ്ങിയത്. തടിച്ചുകൂടിയ ജനക്കൂട്ടതോട് ഇത് ഇന്ത്യന്‍ ആണോയെന്ന് ചോദിച്ചു. അതിലൊരാള്‍ ഇന്ത്യ എന്ന് പറഞ്ഞതോടെ ജയ് ഹിന്ദ്‌ എന്ന് വിളിച്ചുവെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

എന്നാല്‍ ജനക്കൂട്ടം പാക്‌ സൈന്യത്തിന് ജയ് വിളിച്ചതോടെ അഭിനന്ദന്‍ ചില രഹസ്യ രേഖകളും മാപ്പും നശിപ്പിക്കാനായി വിഴുങ്ങിയെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് ചില പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ജനക്കൂട്ടം പാക്‌ സൈന്യത്തിന് ജയ് വിളിച്ചതോടെ കയ്യിലുണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവെച്ചു.

തുടര്‍ന്ന് മീറ്ററുകളോളം ഓടിയ അഭിനന്ദന്‍ അടുത്ത് കണ്ട കുളത്തിലേക്ക് ചാടിയെന്നും ചില രേഖകള്‍ വെള്ളത്തില്‍ നശിപ്പിച്ചതായും പാക് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇതിന് ശേഷമാണ് വിവരമറിഞ്ഞ പാക്‌ സൈന്യം എത്തി ജനക്കൂട്ടത്തില്‍ നിന്നും അഭിനന്ദനെ കസ്റ്റഡിയില്‍ എടുത്തത്‌.

അപ്പോഴേക്കും വിലപ്പെട്ട രേഖകള്‍ നശിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ വ്യോമസേനയുടെ മിഷന്‍ എന്തായിരുന്നുവെന്ന് പാകിസ്ഥാന് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. കസ്റ്റഡിയിലെടുത്ത അഭിനന്ദനെ മിഷനെക്കുറിച്ചു പാക്‌ സൈനികരുടെ ചോദ്യത്തിന് പേരും സര്‍വീസ് നമ്പരും അല്ലാതെ മറ്റ് വിവരങ്ങള്‍ ഒന്നും പറയാന്‍ തയ്യാറായില്ല.

ശത്രു രാജ്യത്തിന്‍റെ സൈനികരുടെ ചോദ്യങ്ങള്‍ക്ക് രഹസ്യങ്ങള്‍ ചോര്‍ന്നു പോകാതെ കാത്ത, ധീരമായി മറുപടി പറയുന്ന ഭാരതത്തിന്റെ അഭിമാനമായ അഭിനന്ദന്‍ വര്‍ദ്ധമാന് രാജ്യം ഒന്നടങ്കം പ്രശംസ കൊണ്ട് മൂടുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*