ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച പൂജാരി അറസ്റ്റില്‍
ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച പൂജാരി അറസ്റ്റില്‍
മുംബൈയില്‍ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച പൂജാരി അറസ്റ്റില്‍. മാലാട് എന്ന സ്ഥലത്തെ വിഷ്ണു നാരായണ്‍ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ പൂജാരി സുകേതോ രോഹിതിനെ (32)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പൂജാരി നിരവധി കേസുകളിലെ പ്രതിയാണ്. മുംബൈ, പൂനെ, കോലാപ്പുര്‍ തുടങ്ങി വിവിധ ജില്ലകളില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. ഇതില്‍ മിക്ക കേസുകളും ക്ഷേത്രത്തങ്ങളില്‍ കവര്‍ച്ച നടത്തിയതിനാണ്.
കവര്‍ച്ച ചെയ്യാനുള്ള ക്ഷേത്രങ്ങള്‍ ആദ്യമെ തിരഞ്ഞെടുക്കും. തുടര്‍ന്ന് ഇവിടുത്തെ ഭാരവാഹികളോട് അടുപ്പം കൂടും. പിന്നീട് ഇവരുടെ വിശ്വാസം നേടിയശേഷം പ്രതിഫലമില്ലാതെ ക്ഷേത്രത്തിലെ ജോലി ചെയ്യാമെന്ന് വാഗ്ദാനവും ചെയ്യും.
ഇയാള്‍ പരമ ഭക്തനാണെന്ന് കരുതി ഭാരവാഹികള്‍ ഇയാളെ പൂജാരിയായി നിയമിക്കും. ആര്‍ക്കും സംശയമില്ലാതെ രണ്ട് മാസത്തോളം പൂജാ ജോലിചെയ്ത ശേഷം ഇയാള്‍ രാത്രിയില്‍ വിഗ്രഹത്തിലുള്ള ആഭരണങ്ങളുമായി മുങ്ങും.
വിഷ്ണുനാരായണ്‍ ക്ഷേത്രത്തിലെയും ആഭരണങ്ങള്‍ ഇതേ രീതിയില്‍ തന്നെയാണ് പൂജാരി മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. പൂജാരിയാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായത് ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ്.
Leave a Reply
You must be logged in to post a comment.