തൊഴിൽ രഹിതരായ യുവാക്കൾക്ക് വായ്പയുമായി പ്രധാനമന്ത്രി റോസ്ഗാർ യോജന

തൊഴിൽ രഹിതരായ യുവാക്കൾക്ക് വായ്പയുമായി പ്രധാനമന്ത്രി റോസ്ഗാർ യോജന

ജീവിതത്തിൽ ഒരിക്കലെങ്കിലും വായ്പ എടുക്കുന്നതിനെ കുറിച്ച് ആലോചിക്കാത്തവരില്ല. പുതിതായി ബിസിനസ് ആരംഭിക്കാനും ഉള്ളതിനെ മെച്ചപ്പെടുത്താനുമൊക്കെയായി ബാങ്കുകളെ സമീപിക്കാത്തവരും ചുരുക്കമായിരിക്കും.എന്നാൽ ഇതിന്റെ നൂലാമാലകൾ പലപ്പോഴും സാധാരണക്കാരനെ കുരുക്കുന്നതാണ്.മികച്ച വരുമാനം ഉള്ളവർക്ക് പോലും വായ്‌പ ലഭിക്കുക അത്ര എളുപ്പമല്ല എന്നു ചുരുക്കം.

ഈ സാഹചര്യത്തിലാണ് തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക് വായ്പാ പദ്ധതിയുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.പ്രധാനമന്ത്രി റോസ്ഗാർ യോജന പദ്ധതി വഴിയാണ് ഈ ആനുകൂല്യം ലഭ്യമാകുക.സബ്സിഡിയുള്ള ധനസഹായം വിദ്യാസമ്പന്നരായ യുവാക്കൾക്കായി നൽകുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത. 18നും 40നും ഇടയിൽ പ്രായമുള്ളവർക്കാണ് പദ്ധതിയുടെ ഗുണങ്ങൾ ലഭിക്കുക. എസ്സി / എസ്ടി വിഭാഗക്കാർ, വിമുക്തഭടന്മാർ, ശാരീരിക വൈകല്യമുള്ളവർ, സ്ത്രീകൾ എന്നിവർക്ക് പ്രായപരിധിയില്‍ 10 വർഷത്തെ ഇളവ് ലഭിക്കും.
നിങ്ങൾ മെട്രിക് പരീക്ഷ പാസ്സായവരും പരാജയപ്പെട്ടവരും അല്ലെങ്കിൽ ഐടിഐ പാസ് അല്ലെങ്കിൽ ഗവൺമെൻറ് അംഗീകൃതമായ ഏതെങ്കിലും കുറഞ്ഞത് ആറുമാസ കാലാവധിയുള്ള ടെക്നിക്കൽ കോഴ്സ് പാസായവരോ ആയിരിക്കണം.40000 ,രൂപയിൽ കുറവ് കുടുംബ വരുമാനം ഉള്ളവരും നിലവിൽ താമസിക്കുന്ന സ്ഥലത്ത് കുറഞ്ഞത് 3 വർഷം ആയെങ്കിലും താമസിക്കുന്നവരായിരിക്കണം.വായ്പ ഇനത്തിൽ കുടിശ്ശിക ഉണ്ടായിരിക്കരുത്.

ബിസിനസ്സ് മേഖല: രണ്ടു ലക്ഷം,സേവനമേഖല: അഞ്ച് ലക്ഷം,വ്യവസായം: അഞ്ച് ലക്ഷം പാർട്ണർഷിപ്പ് ബിസിനസ്: 10 ലക്ഷം എന്നീ നിലകളിലാണ് വിവിധ മേഖലകളിലായി വായ്പ ലഭിക്കുക.മൂന്ന് മുതൽ ഏഴ് വർഷം കൊണ്ട് തിരിച്ചടച്ചാൽ മതിയാകും.വായ്പ ലഭിച്ച അപേക്ഷകർ നിർബന്ധമായും സംരംഭക പരിശീലന കോഴ്സിന് വിധേയമാകണം. ഇതിനായുള്ള ചെലവുകൾ ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് സെന്ററാണ് (ഡിഐസി) നൽകുന്നത്.റോസ്ഗാർ യോജന പദ്ധതിയിൽ അപേക്ഷിക്കാൻ താത്പര്യമുള്ളവർ നിങ്ങളുടെ സമീപത്തുള്ള ഡിഐസി ജനറൽ മാനേജരുമായി ബന്ധപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*