ശബരിമലയെ വെറുതെ വിട്ടുകൂടേ? സ്ത്രീകള്‍ക്ക് പോകാന്‍ വേറെ എത്രയോ ക്ഷേത്രങ്ങളുണ്ട്; പൃഥ്വിരാജ്
ശബരിമലയെ വെറുതെ വിട്ടുകൂടേ? സ്ത്രീകള്‍ക്ക് പോകാന്‍ വേറെ എത്രയോ ക്ഷേത്രങ്ങളുണ്ട്; പൃഥ്വിരാജ്
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി പൃഥ്വിരാജ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി പ്രതികരിച്ചത്.
ശബരിമലയില്‍ ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാം.
വിശ്വാസികളല്ലാതെ, വെറുതെ കാട്ടില്‍പ്പോയി അയ്യപ്പനെ കണ്ടേക്കാം എന്നാണെങ്കില്‍ പോകാന്‍ വേറെ എത്രയോ ക്ഷേത്രങ്ങളുണ്ടെന്ന് പൃഥ്വി ചോദിക്കുന്നു.
ശബരിമലയെ വെറുതെ വിട്ടുകൂടെ? അതിന്റെ പേരില്‍ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്? പ്രായം കൂടുംതോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെടുകയാണ്. മതത്തില്‍ തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്.
കുട്ടിക്കാലം തൊട്ടേ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നതിനാല്‍ ഇപ്പോഴും അത് തുടരുന്നു. അമ്പലങ്ങളില്‍ പോകാറുണ്ട്. വീട്ടില്‍ പൂജാമുറിയിലും പ്രാര്‍ത്ഥിക്കും.
പള്ളികളിലും പോകും”പൃഥ്വി പറഞ്ഞു. പുതിയ സിനിമയായ 9നെക്കുറിച്ചും ലൂസിഫറിനെക്കുറിച്ചുമുള്ള വിശേഷങ്ങളും പൃഥ്വി മാധ്യമങ്ങളുമായി പങ്കുവെച്ചു.
Leave a Reply
You must be logged in to post a comment.