പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തി

പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തി

ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായി ജോര്‍ദാനിലെത്തി, ലോക്ക് ഡൗണ്‍ കാരണം അവിടെ കുടുങ്ങിപ്പോയ, നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും അടങ്ങുന്ന സംഘം കൊച്ചിയിലെത്തി.

രണ്ടു മാസത്തിലേറെയായി 58 പേരടങ്ങുന്ന ഷൂട്ടിങ് സംഘം ജോര്‍ദാനിലായിരുന്നു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹി വഴിയാണ് സംഘം കൊച്ചിയിലെത്തിയത്.

അമാനില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 7.15 ന് ഡല്‍ഹിയിലെത്തിയ സംഘം അവിടെ നിന്ന് 8.59 ന് നെടുമ്പാശേരിയില്‍ എത്തി. സംഘത്തിലെ എല്ലാവരും 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമാകും ഇവര്‍ വീടുകളിലേക്ക് മടങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*