പൃഥ്വിരാജും സംഘവും നാട്ടിലേക്ക്; എത്തുന്നത് പ്രത്യേക വിമാനത്തില്‍

പൃഥ്വിരാജും സംഘവും നാട്ടിലേക്ക്; എത്തുന്നത് പ്രത്യേക വിമാനത്തില്‍

‘ആടുജീവിതം’ സിനിമയുടെ ഷൂട്ടിംഗിനായി ജോര്‍ദാനില്‍ പോയ നടന്‍ പൃഥ്വിരാജും സംഘവും ഈ മാസം 22ന് കേരളത്തിലേക്ക് മടങ്ങിയെത്തും. സംവിധായകന്‍ ബ്ലസി ഉള്‍പ്പെടെയുള്ള സംഘം എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് കൊച്ചിയിലെത്തുക.

‘ആടുജീവിതം’ സിനിമയുടെ ഷൂട്ടിംഗിനായി ജോര്‍ദാനില്‍ പോയി കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ഡൗണില്‍ അവിടെ കുടുങ്ങുകയായിരുന്നു.

58 അംഗങ്ങള്‍ അടങ്ങുന്ന സംഘം കഴിഞ്ഞ രണ്ടര മാസമായി ജോര്‍ദാനില്‍ കുടുങ്ങി കിടക്കുകയായിരുന്നു. പ്രത്യേക വിമാനത്തില്‍ ഇവര്‍ ആദ്യം ഡല്‍ഹിയില്‍ എത്തും. അവിടെ നിന്ന് കൊച്ചിയിലേക്ക് വരും. തുടര്‍ന്ന് എല്ലാവരും ക്വാറന്റീനില്‍ പോകും.

ജോര്‍ദാനില്‍ കുടുങ്ങിയ സംഘത്തിന് ആദ്യം ഷൂട്ടിങ്ങിന് അനുമതി ലഭിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതോടെ അവിടുത്തെ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ വാദിറാമില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു.

പൃഥ്വിരാജിനെ നായകനാക്കി സംവിധായകന്‍ ബ്ലെസ്സി ഒരുക്കുന്ന ചിത്രമാണ് ആടുജീവിതം . അമല പോള്‍ ആദ്യമായി പൃഥ്വിരാജിന്റെ നായികയാകുന്ന ചിത്രം കൂടിയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*