ഇരട്ട പെണ്‍കുട്ടികളെ തേടി പൃഥ്വിരാജ്

ഇരട്ട പെണ്‍കുട്ടികളെ തേടി പൃഥ്വിരാജ്

നടന്‍ പൃഥ്വിരാജ് പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയ്ക്കായി നടിമാരെയാണ് തേടുന്നത്. താരം തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.

പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിലെ നായകന്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കാസ്റ്റിങ് കോള്‍ എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ്. സിനിമയില്‍ നടിമാര്‍ക്കായാണ് ക്ഷണം.

15നും 18നുമിടയില്‍ പ്രായമുളള ഐഡന്റിറ്റിക്കല്‍ ഇരട്ടകളും നോണ്‍ ഐഡന്റിറ്റിക്കല്‍ ഇരട്ടകളുമായ പെണ്‍കുട്ടികളേയും മറ്റ് ഊര്‍ജസ്വലരായ പെണ്‍കുട്ടികളെയുമാണ് ക്ഷണിച്ചിരിക്കുന്നത്. ആയോധനകലകളില്‍ പ്രാവിണ്യം ഉള്ള പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

താല്‍പര്യമുള്ളവര്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള സെല്‍ഫി വീഡിയോയും, മേക്കപ്പ് ഇല്ലാത്ത രണ്ടു ഫോട്ടോയും സിവിയും ഈമെയില്‍ അയക്കേണ്ടതാെന്ന് അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ബോളിവുഡ് ചിത്രം അന്ധാധുന്നിന്റെ മലയാളം റീമേക്കായ ഭ്രമം എന്ന സിനിമയിലാണ് പൃഥ്വിരാജ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഛായാഗ്രാഹകനായ രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*