പൃഥ്വിരാജ് ഓച്ചിറ അമ്പത്തില്‍; വൈറലായി വീഡിയോ

പൃഥ്വിരാജ് ഓച്ചിറ അമ്പത്തില്‍; വൈറലായി വീഡിയോ

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് ഓച്ചിറ അമ്പലത്തില്‍. പൃഥ്വിരാജ് ഓച്ചിറ അമ്പത്തില്‍ എത്തിയതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.

കാറിലെത്തിയ പൃഥ്വി അമ്പല കവാടത്തിലെ കാണിക്കവഞ്ചിയില്‍ കാണിക്കയിട്ട് പ്രാര്‍ത്ഥിച്ചു മടങ്ങുന്നതാണ് വീഡിയോ. മാസ്‌ക് ധരിച്ചിരുന്നതിനാല്‍ തന്നെ താരത്തെ പെട്ടെന്ന് ആരും തിരിച്ചറിഞ്ഞില്ല.

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് പൃഥ്വിരാജിന്റേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചു കഴിഞ്ഞതായാണ് വിവരം.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജോര്‍ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും ലോക്ക്ഡൗണിനെ തുടര്‍ന്ന് അവിടെ അകപ്പെട്ടു പോവുകയും രണ്ടു മാസത്തിനുശേഷം തിരികെ നാട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. നാട്ടിലെത്തിയ പൃഥ്വി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയശേഷമാണ് വീട്ടിലേക്ക് പോയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*