‘ജാക്ക് ആന്‍ഡ് ജില്ലി’ല്‍ പൃഥ്വിരാജും എത്തുന്നു

‘ജാക്ക് ആന്‍ഡ് ജില്ലി’ല്‍ പൃഥ്വിരാജും എത്തുന്നു

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘ജാക്ക് ആന്‍ഡ് ജില്ലി’ല്‍ പൃഥ്വിരാജ് എത്തുന്നു. ‘മഞ്ജു വാരിയറും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വിവരണം നല്‍കുന്നത് പൃഥ്വിരാജ് ആണ്.

Also Read: ഉത്രയെ കൊന്നത് മകനല്ല; അടിച്ച് അവശനാക്കി കുറ്റം സമ്മതിപ്പിച്ചു; സൂരജിന്റെ കുടുംബം

പൃഥ്വിയുടെ ഭാഗങ്ങള്‍ റെക്കോര്‍ഡു ചെയ്യുന്നത് ഞങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കി, ചിത്രത്തിന്റെ ഗ്രേഡിങ് ഉള്‍പ്പെടെ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയായി,” ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് ശിവന്‍ പറയുന്നു.

Also Read: ആനന്ദം പകരുന്ന ഓറൽ സെക്സ്; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നേരത്തെ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ‘മഞ്ചാടിക്കുരു’ എന്ന ചിത്രത്തിനും വിവരണം നല്‍കിയിരുന്നത് പൃഥ്വിയായിരുന്നു. ചിത്രത്തില്‍ അതിഥി വേഷത്തിലും പൃഥ്വി എത്തിയിരുന്നു. നേരത്തേ ഓഗസ്റ്റ് സിനിമാസിന്റെ പാര്‍ട്ണര്‍മാരായിരുന്നു പൃഥ്വിരാജും, സന്തോഷ് ശിവനും.

Also Read: ഇവൾ ലോകത്തിലെ ഏറ്റവും സെക്സിയറ്റ് വുമൺ

‘ദി ഗ്രേറ്റ് ഫാദര്‍’, ‘ഡാര്‍വിന്റ് പരിണാമം’ തുടങ്ങിയ സിനിമകള്‍ ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ചതാണ്. കാളിദാസ് ജയറാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജാക്ക് ആന്‍ഡ് ജില്‍ തമിഴിലും റിലീസ് ചെയ്യും.

സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത്. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവരെ കൂടാതെ, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിപ്പാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ലണ്ടനാണ് മറ്റൊരു ലൊക്കേഷന്‍.

ഹരിപ്പാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ലണ്ടനാണ് മറ്റൊരു ലൊക്കേഷന്‍. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന മുഴുനീള എന്റര്‍ടെയ്‌നറാണ് ‘ജാക്ക് ആന്‍ഡ് ജില്‍’. സന്തോഷ് ശിവനും മഞ്ജു വാരിയറും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*