‘മനുഷ്യ ശരീരത്തിന് അതിന്റേതായ പരിമിതികളുണ്ട്. പക്ഷേ മനസ്സിന് അതില്ല’: പൃഥ്വിരാജ്

‘മനുഷ്യ ശരീരത്തിന് അതിന്റേതായ പരിമിതികളുണ്ട്. പക്ഷേ മനസ്സിന് അതില്ല’: പൃഥ്വിരാജ്

ദുല്‍ഖര്‍ സല്‍മാന്റെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് നടന്‍ പൃഥ്വിരാജ്. പരിശീലനത്തിനിടെ പകര്‍ത്തിയ സെല്‍ഫി സമൂഹ മാധ്യമങ്ങളില്‍ പൃഥ്വി പോസ്റ്റ് ചെയ്തു. ആടുജീവിതത്തിന് വേണ്ടി മെലിഞ്ഞശേഷം ഇക്കാണുന്ന രൂപത്തിലേക്കെത്തിയത് ഒരു മാസത്തെ ഭക്ഷണവും വിശ്രമവും പരിശീലനവും കൊണ്ടാണെന്ന് പൃഥ്വിരാജ് പറയുന്നു.

പൃഥ്വിയുടെ പോസ്റ്റ്

ആടുജീവിതത്തിന് വേണ്ടി, ശരീരം കാണിക്കുന്ന അവസാന രംഗം ചിത്രീകരിച്ചിട്ട് ഒരു മാസമായി. അവസാന ദിവസം, എന്റെ ഫാറ്റ് പേര്‍സെന്റേജ് അപകടകരമാംവിധം കുറവായിരുന്നു. ശേഷം ഒരുമാസം, ഭക്ഷണം, വിശ്രമം പരിശീലനം എന്നിവയിലൂടെയാണ് ഇങ്ങനെയായത്.

ഒരു മാസം മുന്‍പ് വളരെ ദുര്‍ബലനായി എന്നെ കണ്ട ക്ര്യൂ അംഗങ്ങള്‍ ഇങ്ങനെ കാണുമ്പോള്‍ അതിശയപ്പെടുമെന്ന് ഉറപ്പാണ്. എന്റെ അവസ്ഥ തിരിച്ചറിഞ്ഞ്, സുഖം പ്രാപിക്കലിന് ആവശ്യമായ സമയം തന്ന് ആ ദിവസം ഷൂട്ട് ക്രമീകരിച്ചതിന് ട്രെയിനറും ന്യൂട്രീഷ്യനുമായ അജിത്ത് ബാബുവിനോടും ബ്ലെസി ചേട്ടനോടും നന്ദി രേഖപ്പെടുത്തുന്നു. ഓര്‍ക്കുക, മനുഷ്യ ശരീരത്തിന് അതിന്റേതായ പരിമിതികളുണ്ട്. പക്ഷേ മനസ്സിന് അതില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*