‘പ്യഥ്വിരാജ് ഒരു നവാഗത സംവിധായകനല്ല, അദ്ദേഹം ശരിക്കും ഒരു വിസ്മയമാണ്’; ലൂസിഫര്‍ സിനിമ ലൊക്കേഷനെ കുറിച്ച് വിവേക് ഒബ്‌റോയ്ക്ക് പറയാനുള്ളത്

‘പ്യഥ്വിരാജ് ഒരു നവാഗത സംവിധായകനല്ല, അദ്ദേഹം ശരിക്കും ഒരു വിസ്മയമാണ്’; ലൂസിഫര്‍ സിനിമ ലൊക്കേഷനെ കുറിച്ച് വിവേക് ഒബ്‌റോയ്ക്ക് പറയാനുള്ളത്

നടന്‍ വിവേക് ഒബ്‌റോയ്ക്ക് ബോളിവുഡില്‍ മാത്രമല്ല മലയാളത്തിലും വലിയ അംഗീകാരമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനൊരുങ്ങിയ പിഎം മോദി എന്ന ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയായി തിളങ്ങിയത് വിവേക് ഒബ്‌റോയ് ആയിരുന്നു.

ഇപ്പോള്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സിനിമയിലൂടെയായിരുന്നു വിവേക് വീണ്ടും മലയാളത്തിലേക്ക് കടന്നുവന്നത്. അതില്‍ വില്ലന്‍ വേഷമായിരുന്നു താരം ചെയ്തത്. ഇപ്പോഴിതാ ലൂസിഫറില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ചും മോഹന്‍ലാലിനൊപ്പം രണ്ടമതും അഭിനയിക്കാന്‍ കഴിഞ്ഞതിനെ കുറിച്ചും തുറന്നുപറയുകയാണ് താരം. സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് വിവേക് മനസ് തുറന്നത്.

ലാലേട്ടന്‍ ,മഞ്ജു വാര്യര്‍, പൃഥ്വിരാജ് എന്നിവരുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.ഷൂട്ടിങ് സമയത്ത് മികച്ച പിന്തുണയാണ് ഇവരെല്ലാം എനിക്ക് നല്‍കിയത്. രാജു ശരിക്കും ഒരു വിസ്മയമാണ്.

ലൂസിഫറിന്റെ സെറ്റില്‍ വെച്ചാണ് രാജുവിനെ ആദ്യമായി ഞാന്‍ കാണുന്നതും പരിചയപ്പെടുന്നതും. ആദ്യ ഷോട്ട് തീര്‍ന്നപ്പോള്‍ തന്നെ ഞാന്‍ രാജുവിനോട് പറഞ്ഞു, രാജൂ നീ നവാഗത സംവിധായകനല്ല, കാരണം ചെയ്യുന്നതെന്താണോ അതിനെ കുറിച്ച വ്യക്തമായി നിനക്കറിയാം.

എന്റെ വാക്ക് ശരി വെച്ച് കൊണ്ട് നൂറ് കോടി ക്ലബില്‍ ഇടം നേടിയ ചിത്രമായി മാറി ലൂസിഫര്‍. ചിത്രീകരണത്തിനിടെയുള്ള ഓരോ നിമിഷവും ആഘോഷമായിരുന്നു. വിവേക് ഇനിയും മലയാള സിനിമ ചെയ്യണമെന്ന് പറഞ്ഞ് കൊണ്ട് ധാരാളം മെസേജുകള്‍ വരുന്നുണ്ട്. ഇതുവരെ ഞാന്‍ ഒന്നും തീരുമാനിച്ചിട്ടില്ല. ഭാവിയില്‍ എന്തും സംഭവിക്കാം. താരം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*