ധോണിയുടെ മകള്‍ സിവയെ ‘തട്ടികൊണ്ടു പോകുമെന്ന്’ ഭീഷണി: കുറ്റവാളി ആരെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും

മുന്‍ ക്യാപ്റ്റനും ടീം ഇന്ത്യ വിക്കറ്റ് കീപ്പറുമായ ധോണിക്ക് ലോകം മുഴുവന്‍ നിരവധി ആരാധകരാണ് ഉള്ളത്. ക്രിക്കറ്റ് ഫീല്‍ഡിങ്ങിലും ഓഫ് ഫീല്‍ഡിങ്ങിലും പല എതിരാളികളെയും താന്‍ അഭിമുഖികരിച്ചിട്ടുണ്ടെങ്കിലും തന്റെ മകള്‍ സിവയാണ് ധോണിക്ക് എന്നും കടുത്ത മത്സരമായി മാറികൊണ്ടിരിക്കുന്നത്. കാരണം അതിരറ്റ ആരാധകരുടെ കണ്ണിലുണ്ണിയാണ് സിവ. ഇപ്പോള്‍ നാലു വയസുള്ള സിവയ്ക്ക് കടുത്ത ആരാധകരാണ് ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന മകളുടെ വീഡിയോ ഏറ്റെടുക്കുന്നത് നിരവധി പേരാണ്. മത്സരത്തിന്റെ ഇടവേളകളില്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സിവയുമായി ധോണി കളിക്കുന്ന വീഡിയോകള്‍ വൈറലാകാറുണ്ട്.

അങ്ങനെ കുട്ടി സിവയുടെ ആരാധകരില്‍ ഒരാളാണ് നടിയും കിങ്സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ സഹ ഉടമയുമായ പ്രീതി സിന്റ. കഴിഞ്ഞ ദിവസം ധോണിക്കൊപ്പമുള്ള പ്രീതിയുടെ ഒരു ചിത്രം താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഐ പി എല്‍ 2019ലെ അവസാന ലീഗ് മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് -പഞ്ചാബ് കിങ്സ് ഇലവന്‍ മത്സരത്തിനിടെ എടുത്ത ചിത്രമാണത്. എന്നാല്‍ ഇരുവരും ഓര്‍മിച്ചുള്ള ചിത്രത്തിന് താഴെ തലക്കെട്ടായി പ്രീതി നല്‍കിയിരുന്നത് രസകരമായ വാക്കുകളാണ്. ‘താനടക്കം ധോണിയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ചുവടു മാറ്റി സിവക്കൊപ്പം കൂടുകയാണ്. അവളെ നന്നായി ശ്രദ്ധിച്ചോളു.. അല്ലെങ്കില്‍ ഞാന്‍ മകളെ തട്ടി കൊണ്ടുപോയേക്കും. എന്നിങ്ങനെയാണ് എഴുതിയിരിക്കുന്നത്. എന്തായാലും ഫോട്ടോയ്ക്ക് താഴെ ആരാധകരുടെ നിരവധി കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment