സെപ്റ്റംബര്‍ 20 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

സെപ്റ്റംബര്‍ 20 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

എറണാകുളം ജില്ലയില്‍ സെപ്റ്റംബര്‍ 20 മുതല്‍ സ്വകാര്യബസ്സുടമകള്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ജില്ലാ കളക്ടര്‍ എസ് സുഹാസ് ബസ്സുടമകളും തൊഴിലാളി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാനുള്ള തീരുമാനം.

വൈറ്റിലയില്‍ ബസുകളുടെ ഗതാഗത ക്രമീകരണത്തിലും സ്വകാര്യ ബസുകളുടെ സമയത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നതിലും പ്രതിഷേധിച്ചാണ് ബസുടമകള്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിരുന്നത്.

പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബുദ്ധിമുട്ടാകുമെന്നതിനാല്‍ പണിമുടക്കില്‍ നിന്ന് പിന്തിരിയാന്‍ ജില്ലാ കളക്ടര്‍ സ്വകാര്യ ബസുടമകളോടും തൊഴിലാളികളോടും ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജി പൂങ്കുഴലി, എസിപി ഫ്രാന്‍സിസ് ഷെല്‍ബി, ആര്‍ടിഒ കെ മനോജ് കുമാര്‍ തുടങ്ങിയവരുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച ചെയ്തു.

അണ്ടര്‍പാസിലൂടെ ബസുകള്‍ കടത്തിവിടുന്നതിന്റെ ആവശ്യകത ഡിസിപിയുമായും കളക്ടര്‍ ചര്‍ച്ച ചെയ്തു. ഇതുപ്രകാരം ഒരാഴ്ചയ്ക്കകം ആ റോഡ് ഗതാഗതയോഗ്യമാക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ അധികൃതരോടും പൊതുമരാമത്ത് വകുപ്പിനോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment